TRENDING:

‘സങ്കടമോ കുറ്റബോധമോ ഇല്ല, സുഖമായി കിടന്നുറങ്ങി’; മകളെ പുഴയില്‍ എറിഞ്ഞുകൊന്ന സന്ധ്യയെ കുറിച്ച് പൊലീസ്

Last Updated:

രാത്രി പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചു. ശേഷം സന്ധ്യ സുഖമായി സ്റ്റേഷനില്‍ കിടന്ന് ഉറങ്ങി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്നു വയസുകാരി മകളെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ സന്ധ്യക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് പൊലീസ്. രാത്രി പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചു. ശേഷം സന്ധ്യ സുഖമായി സ്റ്റേഷനില്‍ കിടന്ന് ഉറങ്ങി. കുട്ടിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുട്ടിയുടെ പിതാവിന്റെ വീടായ പുത്തന്‍കുരിശിലെ മറ്റകുഴിയില്‍ എത്തിക്കും.
News18
News18
advertisement

Also Read- മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

സംഭവത്തിൽ‌ അമ്മ സന്ധ്യക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇവരുടെ അറസ്റ്റ് പൊലീസ് ഉടൻ രേഖപ്പെടുത്തും. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായാണ് വിവരം. കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴിയും രേഖപ്പെടുത്തും. എന്നുമുതലാണ് മാനസിക ആരോഗ്യ ചികിത്സ തേടിയത് എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. ‌

Also Read- വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അശ്ലീല പരാമര്‍ശം; മാധ്യമപ്രവര്‍ത്തകയുടെ പരാതിയിൽ 4 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

advertisement

കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് വിവരം. ഇന്നലെ ഏഴുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം മൂഴിക്കുളം പുഴയില്‍ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ നിന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചില്‍ നടത്തി. മണിക്കൂറുകള്‍ പിന്നിടുമ്പോഴും പ്രതീക്ഷ കൈവെടിയാതെ അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും സ്‌കൂബാ ടീം തിരച്ചില്‍ തുടര്‍ന്നു. കനത്തമഴയും വെളിച്ചക്കുറവും തിരച്ചിലിന് വെല്ലുവിളിയായി. പുലർച്ചെ 2.20ഓടെ പുഴയുടെ മധ്യഭാഗത്ത് നിന്ന് സ്‌കൂബാ ടീം കുട്ടിയെ കണ്ടെത്തി. പുഴയുടെ അടിത്തട്ടില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
‘സങ്കടമോ കുറ്റബോധമോ ഇല്ല, സുഖമായി കിടന്നുറങ്ങി’; മകളെ പുഴയില്‍ എറിഞ്ഞുകൊന്ന സന്ധ്യയെ കുറിച്ച് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories