TRENDING:

Thodupuzha Murder | തുരുതുരാ പെട്രോള്‍ കുപ്പികള്‍, വാട്ടര്‍ ടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞു; കൊലപാതകം ആസൂത്രിതം

Last Updated:

മുറിയില്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം ഹമീദ് നേരത്തെ കരുതിയിരുന്ന പെട്രോള്‍ കുപ്പികള്‍ തുടര്‍ച്ചയായി വീടിനകത്തേക്ക് എറിഞ്ഞുകൊണ്ടിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴ: ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പിതാവ് തീയിട്ട് കൊന്ന സംഭവം(Murder Case) ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്(Police). കേസില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയ്‌ക്കെതിരെ ശക്തമായ തെളിവുകളും സാക്ഷികളും ഉണ്ടെന്ന് ഡിഐജി നീരജ്കുമാര്‍ വ്യക്തമാക്കി. ആസൂത്രിത കൊലപാതകം, തീവയ്പ് വകുപ്പുകളാണ് ഹമീദിനെതിരെ ചുമത്തിയിരിക്കുന്നത്.
advertisement

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ദാരുണമായ കൂട്ടക്കൊലയ്ക്ക് കാരണമായത്. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ടാങ്കില്‍നിന്ന് വെള്ളം ഒഴുക്കി കളയുകയും പൈപ്പുകളുടെ കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു.

Also Read-Murder | കുടുംബത്തിലെ നാലുപേരെ തീവെച്ചു കൊന്നു; പിതാവ് അറസ്റ്റിൽ

മകനും കുടുംബവും ഉറങ്ങിയിരുന്ന മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടി. പിന്നാലെ വീട്ടിലേക്ക് കടക്കാനുള്ള മറ്റുവാതിലുകളും പൂട്ടി പുറത്തിറങ്ങി. തുടര്‍ന്നാണ് മകന്റെ മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. ചീനിക്കുഴിയില്‍ പെട്രോളും ഡീസലും കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നത് പതിവാണ്. കൊല്ലപ്പെട്ട ഫൈസലും ഇത്തരത്തില്‍ പെട്രോള്‍ വില്‍പ്പന നടത്തിയിരുന്നു.ഇതിനുവേണ്ടി കരുതിയിരുന്ന പെട്രോളാണ് പിതാവ് ഹമീദ് ഇവരെ കൊലപ്പെടുത്താനും ഉപയോഗിച്ചത്.

advertisement

Also Read-Thodupuzha Murder | സ്വത്ത് എഴുതി നല്‍കിയിട്ടും സംരക്ഷിക്കാത്തതിന്റെ പക; തര്‍ക്കം പതിവ്; കുറ്റം സമ്മതിച്ച് പ്രതി

മുറിയില്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം ഹമീദ് നേരത്തെ കരുതിയിരുന്ന പെട്രോള്‍ കുപ്പികള്‍ തുടര്‍ച്ചയായി വീടിനകത്തേക്ക് എറിഞ്ഞുകൊണ്ടിരുന്നു. ഇതോടെ തീ ആളികത്തുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ഫൈസലും കുടുംബവും ശൗചാലയത്തില്‍ ഒളിച്ചു. എന്നാല്‍ വാട്ടര്‍ കണക്ഷന്‍ വിശ്ചേദിച്ചതിനാല്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ സാധിച്ചില്ല.

Also Read-Thodupuzha Murder | വീട് പൂട്ടി, ടാങ്കിലെ വെള്ളം തുറന്നുവിട്ടു; മകനെയും കുടുംബത്തെയും ഹമീദ് കൊന്നത് രക്ഷപെടാനുള്ള പഴുതുകളെല്ലാം അടച്ച്

advertisement

ഭാര്യ മരിച്ച ശേഷം കടുംബത്തെ ഉപേക്ഷിച്ചുപോയ ഹമീദ് കുറച്ചുനാള്‍ മുന്‍പാണ് തിരിച്ചെത്തിയത്. അന്നുമുതല്‍ വസ്തുവിനെചൊല്ലി വീട്ടില്‍ എന്നും വഴക്കായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോയി. കൊലപാതകശേഷം ബന്ധു വീട്ടിലേക്ക് പോയ ഹമീദിനെ പൊലീസ് പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Thodupuzha Murder | തുരുതുരാ പെട്രോള്‍ കുപ്പികള്‍, വാട്ടര്‍ ടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞു; കൊലപാതകം ആസൂത്രിതം
Open in App
Home
Video
Impact Shorts
Web Stories