Also Read-Payal Ghosh| #MeToo മുന്നേറ്റം ദുരുപയോഗം ചെയ്യുന്നു; അനുരാഗ് കശ്യപിന് പിന്തുണയുമായി താരങ്ങൾ
വാഹനത്തിൽ കൊണ്ടുപോയി ആണ് പീഡിപ്പിച്ചത്. ഫോൺ വഴി നിക്കാഹ് നടത്തി എന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ആണ് ഇയാൾ ശാരീരികമായി ദുരുപയോഗം ചെയ്തത്. ഇത്തരത്തിൽ ഒന്നിലധികം തവണ ഉണ്ടായി എന്ന് ആണ് പൊലീസ് പറയുന്നത്. ലോക് ഡൗൺ സമയത്ത് ഫോൺ വഴി അശ്ലീല മെസ്സേജുകൾ ഇയാൾ പെൺകുട്ടിക്ക് അയച്ചിരുന്നു. വീട്ടുകാർക്ക് ഉസ്താദുമാരെ ഇഷ്ടം ആണെങ്കിൽ അത് വഴി സൗഹൃദം സ്ഥാപിച്ചെടുക്കും എന്നും സലാവുദീൻ തങ്ങൾ മെസ്സേജ് വഴി പെൺകുട്ടിയോട് പറഞ്ഞിരുന്നു.
advertisement
പെൺകുട്ടിയുടെ ഫോണിലെ മെസ്സേജ് കണ്ടതോടെ ആണ് വീട്ടുകാർ കാര്യം അറിഞ്ഞത്. തുടർന്ന് ഇവർ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ കൗൺസലിംഗ് നടത്തി പോലീസിനെയും വിവരം അറിയിച്ചു. കുട്ടിയുടെയും വീട്ടുകാരുടെയും പരാതിയിൽ പൊലീസ് കേസ് എടുക്കുകയായിരുന്നു. പ്രതിക്ക് എതിരെ പോക്സോ , ഐ ടി ആക്ട്, ഐപിസി വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്.
