TRENDING:

കൊച്ചിയിലെ സ്ത്രീധന പീഡനം: ഭർത്താവിന്റെ മർദ്ദനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയെടുത്തു

Last Updated:

പുതിയ കേസിൽ യുവതിയുടെ ഭർത്താവ് ജിപ്സൺ  ഇയാളുടെ പിതാവ്  പീറ്റർ, മാതാവ് ജൂലി എന്നിവരും പ്രതികളാകും. ഇവർക്കെതിരെയും  യുവതി പരാതിയിൽ പരാമർശമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി:  സ്ത്രീധനത്തെ ചൊല്ലി കൊച്ചിയിൽ ഭർത്താവിന്റെ മർദ്ദനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയെടുത്തു. എറണാകുളം നോർത്ത് പോലീസ് ഇവരുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഗാർഹിക പീഡന നിരോധന നിയമ പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് രണ്ടാമത്തെ കേസ് എടുത്തിട്ടുള്ളത്. മൊഴിയെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു നിന്നു.
ഇടത്- ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ പിതാവ്. വലത്- ഭർത്താവ് ജിപ്സൺ
ഇടത്- ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ പിതാവ്. വലത്- ഭർത്താവ് ജിപ്സൺ
advertisement

നേരത്തെ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തിരുന്നില്ല. പകരം പിതാവിൻ്റെ കാലു തല്ലിയൊടിച്ചു എന്നതായിരുന്നു കേസ്. അതും ദുർബലമായ വകുപ്പുകൾ ചുമത്തി. യുവതിക്ക് ഭർതൃവീട്ടിൽ ഏൽക്കേണ്ടിവന്ന പീഡനങ്ങളെ അടിസ്ഥാനമാക്കിയുള്ള വകുപ്പുകൾ ഒന്നും അതിൽ ഉണ്ടായിരുന്നില്ല. ഇതിനെതിരെ  ശക്തമായ പ്രതിഷേധം ഉയരുകയും കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസെടുത്തത്. ഇതിനു വേണ്ടി ആയിരുന്നു മൊഴിയെടുക്കാൻ പോലീസ് ഇപ്പോൾ വീട്ടിൽ എത്തിയതും.

advertisement

പുതിയ കേസിൽ യുവതിയുടെ ഭർത്താവ് ജിപ്സൺ  ഇയാളുടെ പിതാവ്  പീറ്റർ, മാതാവ് ജൂലി എന്നിവരും പ്രതികളാകും. ഇവർക്കെതിരെയും  യുവതി പരാതിയിൽ പരാമർശമുണ്ട്. ഭർത്താവിന്റെ പിതാവ് അശ്ലീല ചേഷ്ടകൾ കാണിച്ചതായും മാതാവ് മനോവിഷമം ഉണ്ടാക്കുന്ന രീതിയിൽ സ്ത്രീധനത്തെ ചൊല്ലി പരിഹസിച്ചുവെന്നും പരാതിയിലുണ്ട്.

Also Read- ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; ഒരാള്‍ അറസ്റ്റില്‍

ഭർത്തൃവീട്ടിൽ ഒട്ടനവധി പീഡനകളാണ് മുപ്പത്തിയൊന്നുകാരിയായ യുവതിക്ക് അനുഭവിക്കേണ്ടി വന്നത്.   രണ്ടുവർഷം മുമ്പാണ് പച്ചാളം സ്വദേശി  ജിപ്സണുമായുള്ള ഇവരുടെ വിവാഹം നടക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ പൊതു ജീവിതത്തിൽ തുടക്കം മുതൽ തന്നെ കല്ലുകടി അനുഭവപ്പെട്ടു തുടങ്ങി . തൻറെ സ്വർണാഭരണങ്ങളും വീട്ടിൽനിന്ന് കൂടുതൽ പണവും ആവശ്യപ്പെട്ടുകൊണ്ട് ആദ്യം ഭർത്താവ് നിബന്ധനകൾ തുടങ്ങി. പിന്നീട് ഇയാളുടെ മാതാപിതാക്കളും ഇതേ വഴി സ്വീകരിച്ചു.

advertisement

തങ്ങൾക്ക് പുതിയ ഫ്ലാറ്റ് വാങ്ങുന്നതിനു വേണ്ടി സ്ത്രീധനമായി 60 പവൻ സ്വർണ്ണാഭരണങ്ങൾ നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ പെൺകുട്ടി വഴങ്ങി കൊടുത്തില്ല. തുടർന്ന് ഇയാൾ മർദ്ദനമുറകൾ ആരംഭിച്ചു. ആവശ്യത്തിന് ഭക്ഷണം പോലും നൽകാതെയായിരുന്നു മർദ്ദനം. രണ്ടാം വിവാഹമാണെന്ന ഒറ്റക്കാരണത്താൽ ആണ് എല്ലാം സഹിച്ചത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് ജിപ്സണും അയാളുടെ മാതാപിതാക്കൾക്കും  വേണ്ടത് പണം മാത്രമായിരുന്നുവെന്ന് യുവതി നല്കിയ മൊഴിയിലുണ്ട്.

Also Read- പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പോലീസുകാരൻ പണം തട്ടിയ കേസ് ഒത്തുതീർപ്പായി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മരുമകൻറെയും കുടുംബത്തിൻറെയും ആക്രമണത്തിൽ കാലൊടിഞ്ഞു വാരിയെല്ല് തകർന്നു ദിവങ്ങളോളം ആശുപത്രിയിലായിരുന്നു യുവതിയുടെ വയോധികനായ പിതാവ്. മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.  അന്നുമുതൽ  സ്വർണാഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമം തുടങ്ങി. ഭർത്താവിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തായ വൈദികനും ഭർതൃവീട്ടുകാരെ സംരക്ഷിക്കാൻ ഇടപെടുന്നുണ്ടെന്നും യുവതി ആരോപിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിലെ സ്ത്രീധന പീഡനം: ഭർത്താവിന്റെ മർദ്ദനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയെടുത്തു
Open in App
Home
Video
Impact Shorts
Web Stories