പാലക്കാട്: കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. പാലക്കാട് കല്ലേക്കാട് സ്വദേശി സുധാകരനെയാണ് ഹേമാംബികനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ പ്രകാശൻ, ദേവദാസ് തുടങ്ങിയവർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ജൂലൈ 20നാണ് വള്ളിക്കോട് സ്വദേശി വേലുക്കുട്ടി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ബ്ലേഡ്മാഫിയയുടെ ഭീഷണിമൂലമാണ് വേലുക്കുട്ടി ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ പരാതിപ്പെട്ടു. വേലുക്കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഘം സ്ഥലം തട്ടിയെടുക്കാൻ വേലുക്കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് മുദ്രപത്രത്തിൽ ഒപ്പിടുവിച്ച് വാങ്ങിയിരുന്നു. അറസ്റ്റിലായ സുധാകരനാണ് ഇത് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ഉൾപ്പടെ വിവിധ വകപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ജൂലൈ 20 നാണ് വള്ളിക്കോട് പാറലോടി വീട്ടിൽ വേലുക്കുട്ടി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഇത് ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലമാണെന്നാണ് വീട്ടുകാരുടെ പരാതി. 2016 ൽ മകളുടെ വിവാഹത്തിനായി മൂന്നു ലക്ഷം രൂപ പലിശയ്ക്കെടുത്തിരുന്നു. പത്തു ലക്ഷം രൂപ വരെ മടക്കി നൽകി.
എന്നാൽ ഇനിയും 20 ലക്ഷം രൂപ അടയ്ക്കണമെന്ന് ബ്ലേഡ് പലിശക്കാർ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി വീട്ടുകാർ പറയുന്നു. ഈ സമ്മർദ്ദം താങ്ങാനാവാതെയാണ് വേലുക്കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. പാലക്കാട് സ്വദേശികളായ പ്രകാശൻ, ദേവദാസ്, സുധാകരൻ തുടങ്ങിയ പലിശയിടപാടുകാരാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്നും മകൻ വിഷ്ണു പറഞ്ഞു .
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.