സ്വർണ കടതുകാർക്ക് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനും സ്വർണം പുറത്ത് സുരക്ഷിതമായി എത്തിക്കാനും വേണ്ട എല്ലാം പിന്തുണയും ഒത്താശയും കസ്റ്റംസ് സൂപ്രണ്ട് ആയ പി മുനിയപ്പ നൽകിയിരുന്നു..പിടിച്ചെടുക്കുന്ന സ്വർണം സ്വന്തം കൈവശം സൂക്ഷിച്ച് പിന്നീട് പണവുമായി വന്നാൽ കൈമാറുന്ന രീതിയാണ് ഇയാളുടെ. എയർപോർട്ടിന് സമീപത്ത് ഉള്ള വാടക ലോഡ്ജിൽ വച്ചാണ് സ്വർണം ഇയാള് പണം വാങ്ങി തിരിച്ചു കൊടുക്കുക. സ്വർണ്ണം കൊണ്ടുവരുന്നവരുടെ പാസ്പോർട്ട് വാങ്ങി വെക്കുകയും ചെയ്യും.
Also Read-കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് സഹായം നൽകിയ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പൻ പോലീസ് കസ്റ്റഡിയിൽ
advertisement
സ്വർണ കടത്തുകാരുടെ മൊഴി പ്രകാരം ലോഡ്ജിൽ പരിശോധന നടത്തിയ പോലീസ് മുനിയപ്പയുടെ ദേഹ പരിശോധനയില്‍ മടികുത്തില്‍ നിന്നും 320 ഗ്രാം തങ്കം കണ്ടെത്തി. ലോഡ്ജിൽ നിന്നും കണക്കില്‍ പെടാത്ത 442980/- രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 500 യു എ ഇ ദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും മറ്റേതോ യാത്രികരുടെ 4 ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും നിരവധി രേഖകളും പിടിച്ചെടുത്തു.ഇയാൾക്ക് സ്വര്‍ണ്ണ
കള്ളകടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. പിടിച്ചെടുത്തവ കോടതിയിൽ സമർപ്പിക്കും. നിലവിൽ സി.ആർ.പി.സി 102 പ്രകാരം ആണ് സ്വർണ കടത്ത് പ്രതികൾക്ക് എതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസിലെ മൂന്നാം പ്രതി ആണ് മുനിയപ്പ. നിലവിൽ ജാമ്യം ലഭിച്ചു എങ്കിലും ഇയാൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കാൻ പോലീസ് റിപ്പോർട്ട് നൽകും.
Also Read-കാനഡ വിസ തട്ടിപ്പ്; ഇരുന്നൂറോളം ഉദ്യോഗർഥികളിൽ നിന്ന് കോടികൾ തട്ടിയ പ്രതി പിടിയിൽ
തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിന് കസ്റ്റംസിന് പുറമെ സിബിഐ, ഡി ആർ. ഐ. എന്നീ ഏജന്‍സികൾക്കും പോലീസ് റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നുണ്ട്.കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് കേരള പോലീസിൻ്റെ എയ്ഡ് പോസ്റ്റ് ഉള്ളത് കൊണ്ട് മാത്രമാണ് ഇക്കാര്യങ്ങൾ പിടിക്കപ്പെട്ടത്. കരിപ്പൂരിലെ സ്വർണ്ണക്കടത്ത് പിടികൂടുന്നതിൽ പോലീസ് ഫലപ്രദമായി ഇടപെടുന്നതിന്റെ തെളിവ് കൂടിയാണ് ഈ സംഭവം.
ഇതുവരെ 53 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നിയോഗിച്ച പ്രത്യേക പോലീസ് സംഘം കണ്ടെത്തിയത്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏർപ്പെടുത്തിയ സംവിധാനമാണ് കരിപ്പൂർ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റ്. കസ്റ്റംസിൻ്റെ പരിശോധന പൂർത്തിയാക്കി, സ്വർണം അവരിൽ നിന്നും വെട്ടിച്ച് വരുന്നവരിൽ നിന്ന് ആണ് പോലീസ് പിടികൂടുന്നത് എന്നത് ആണ് ഏറ്റവും ശ്രദ്ധേയം. ഇതിന് സഹായം ചെയ്യുന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്നെ പോലീസ് പിടിയിലായത് കസ്റ്റംസിന് വലിയ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്.