Also Read- പത്ത് പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ; മോഷണം സുഹൃത്തിന്റെ വീട്ടിൽ നിന്ന്
കൊച്ചി ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിൽ ഈ മാസം 18നാണ് കവർച്ച നടന്നത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് കളവു പോയത്. അന്നേ ദിവസം അമൽദേവ് നടേശന്റെ വീട്ടിൽ ചെന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമൽദേവ് കുറ്റം സമ്മതിക്കുകയായിരുന്നു. ഓൺലൈൻ റമ്മി കളിക്ക് അടിമപ്പെട്ട അമൽദേവിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. കട ബാധ്യത തീർക്കുന്നതിനാണ് കളവ് നടത്തിയതെന്ന് അമൽദേവ് പോലീസിനോട് പറഞ്ഞു.
advertisement
Also Read- കൊച്ചിയിലെ പോലീസുകാരൻ സ്വർണം മോഷ്ടിച്ചത് ഓൺലെെൻ റമ്മി കളിയിലെ കട ബാധ്യത തീർക്കാൻ
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പഴം മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പാക്കിയതിന് പിന്നാലെ ഉണ്ടായ ഈ സംഭവം സേനയ്ക്കാകെ നാണക്കേടായിരുന്നു.