പത്ത് പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ; മോഷണം സുഹൃത്തിന്റെ വീട്ടിൽ നിന്ന്
- Published by:Rajesh V
- news18-malayalam
Last Updated:
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പഴം മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് 21 ദിവസത്തിനുശേഷം ഇന്നലെ ഒത്തുതീർപ്പാക്കിയിരുന്നു.
കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. സിറ്റി എ ആർ ക്യാംപിലെ അമൽ ദേവ് ആണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കൽ സ്വദേശി നടേശന്റെ വീട്ടിലാണ് മോഷണം നടന്നത്. നടേശന്റെ മകന്റെ ഭാര്യയുടെ പത്ത് പവൻ സ്വർണമാണ് പൊലീസുകാരൻ മോഷ്ടിച്ചത്. പൊലീസുകാരൻ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.,
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പഴം മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് 21 ദിവസത്തിനുശേഷം ഇന്നലെ ഒത്തുതീർപ്പാക്കിയിരുന്നു. ഇടുക്കി എആർ ക്യാമ്പിലെ സിപിഒ പി വി ഷിഹാബാണ് മാങ്ങ മോഷ്‌ടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ പൊലീസുകാരനെ രണ്ടാഴ്ച കഴിഞ്ഞിട്ടും പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ മോഷണത്തിലൂടെ തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും അതിനാൽ കേസ് മുന്നോട്ടുകൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകി. അപേക്ഷ കോടതി ഇന്നലെ അംഗീകരിക്കുകയായിരുന്നു.
Location :
First Published :
October 21, 2022 9:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്ത് പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ; മോഷണം സുഹൃത്തിന്റെ വീട്ടിൽ നിന്ന്