advertisement

കൊച്ചിയിലെ പോലീസുകാരൻ സ്വർണം മോഷ്ടിച്ചത് ഓൺലെെൻ റമ്മി കളിയിലെ കട ബാധ്യത തീർക്കാൻ

Last Updated:

ഓൺലെെൻ റമ്മി കളിക്ക് അടിമപ്പെട്ട അമൽദേവിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. കട ബാധ്യത തീർക്കുന്നതിനാണ് കളവ് നടത്തിയതെന്ന് അമൽദേവ് പോലീസിനോട് പറഞ്ഞു

കാെച്ചി: എറണാകുളത്ത്  അറസ്റ്റിലായ പൊലീസുകാരൻ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ചത് ഓണ്‍ലൈൻ റമ്മി കളിയിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാൻ. കാെച്ചി സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവാണ് കേസില്‍ അറസ്റ്റിലായത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കാെച്ചി ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിൽ ഈ മാസം 18നാണ് കവർച്ച നടന്നത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് കളവു പോയത്. അന്നേ ദിവസം അമൽദേവ് നടേശന്റെ വീട്ടിൽ ചെന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമൽദേവ് കുറ്റം സമ്മതിച്ചു.
advertisement
ഓൺലെെൻ റമ്മി കളിക്ക് അടിമപ്പെട്ട അമൽദേവിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. കട ബാധ്യത തീർക്കുന്നതിനാണ് കളവ് നടത്തിയതെന്ന് അമൽദേവ് പോലീസിനോട് പറഞ്ഞു. സ്വർണം രണ്ടിടങ്ങളിലായിട്ടാണ് പ്രതി വിറ്റത്. പ്രതിയെ ആഭരണം മോഷ്ടിച്ച വീട്ടിലും വിറ്റ കടകളിലും എത്തിച്ച് തെളിവെടുത്തു. ചെറുപ്പം മുതൽ അറിയുന്നയാളായതിനാലാണ് സ്വർണം വാങ്ങിയതെന്ന് കടക്കാരൻ പറഞ്ഞു.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് കഴിഞ്ഞ ദിവസം ഒത്തുതീർപ്പായിരുന്നു. ഇതിനുപിന്നാ ലെയാണ് കാെച്ചിയിൽ പോലീസുകാരൻ സ്വർണ മോഷണക്കേസിൽ പിടിയിലായത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിലെ പോലീസുകാരൻ സ്വർണം മോഷ്ടിച്ചത് ഓൺലെെൻ റമ്മി കളിയിലെ കട ബാധ്യത തീർക്കാൻ
Next Article
advertisement
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

  • തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോ; ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി

  • പൊതുജനങ്ങൾക്ക് ബാരിക്കേഡുകൾക്ക് അപ്പുറമുള്ള ഫുട്പാത്തുകളിൽ നിന്ന് മാത്രമേ പ്രധാനമന്ത്രിയെ കാണാനാകൂ

View All
advertisement