TRENDING:

കണ്ണൂരിൽ പെട്രോൾ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍ പിടിയിൽ; നാലു പേർ ഓടി രക്ഷപ്പെട്ടു

Last Updated:

ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പിടിയിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: കണ്ണൂർ കല്യാശേരിയിൽ പെട്രോൾ ബോംബുകളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ പിടിയില്‍. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പിടിയിലായത്. മാങ്ങാട് സ്വദേശി അനസാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന നാലു പേർ ഓടി രക്ഷപ്പെട്ടു.
advertisement

കല്ല്യാശ്ശേരി - മാങ്ങാട് റോഡിൽ വെച്ചാണ് പെട്രോൾ ബോംബുകൾ പിടികൂടിയത്. KL 13 AL 8111 നമ്പറിലുള്ള ഇരുചക്രവാഹനവും പിടിച്ചെടുത്തു. രാവിലെ കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബേറുണ്ടായിരുന്നു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.

Also Read-പോപ്പുലർ ഫ്രണ്ട് ഹർത്താൽ നിയമ വിരുദ്ധമെന്ന് ഹൈക്കോടതി;സ്വമേധയാ കേസെടുത്തു; ഡിജിപി ഹാജരാകണം

പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണമാണുണ്ടായത്. ഇതിനിടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി നടപടി. കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

advertisement

Also Read-PFI Hartal LIVE Updates: വ്യാപക അക്രമം; രണ്ട് പൊലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം; അറുപതോളം വാഹനങ്ങൾ തകര്‍ത്തു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ അറുപതോളം വാഹനങ്ങളാണ് തകർത്തത്. നിരവധി ഇടങ്ങളില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. അക്രമം തടയാന്‍ നിയോഗിക്കപ്പെട്ട പൊലീസുകാരും ആക്രമിക്കപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ പെട്രോൾ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍ പിടിയിൽ; നാലു പേർ ഓടി രക്ഷപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories