TRENDING:

ഐസ്ക്രീം തരാമെന്ന് പറഞ്ഞ് ഒൻപതുവയസുകാരിയെ ബേക്കറിയിൽ വച്ച് പീഡിപ്പിച്ച 38കാരൻ അറസ്റ്റിൽ

Last Updated:

മരുന്ന് വാങ്ങിയ ശേഷം, അമ്മ മകൾക്ക് കുറച്ച് പണം നൽകി, തൊട്ടടുത്തുള്ള ബേക്കറിയിൽ നിന്ന് ഐസ്ക്രീം വാങ്ങാൻ വിടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് ഒൻപത് വയസ്സുള്ള പെൺകുട്ടിയെ കടയ്ക്കുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബെംഗളൂരുവിലെ 38കാരനായ ബേക്കറി ഉടമ അറസ്റ്റിൽ. വടക്കൻ ബെംഗളൂരുവിലെ വിദ്യാരണ്യപുരയിലെ എംഎസ് പാളയ സർക്കിൾ പ്രദേശത്ത് തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.
(പ്രതീകാത്മക ചിത്രം: AI Generated)
(പ്രതീകാത്മക ചിത്രം: AI Generated)
advertisement

പെൺകുട്ടി അമ്മയോടൊപ്പം അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിലേക്ക് പോയിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. മരുന്ന് വാങ്ങിയ ശേഷം, അമ്മ മകൾക്ക് കുറച്ച് പണം നൽകി, തൊട്ടടുത്തുള്ള ബേക്കറിയിൽ നിന്ന് ഐസ്ക്രീം വാങ്ങാൻ വിടുകയായിരുന്നു. ബേക്കറിക്കുള്ളിൽ കുട്ടി കടക്കുമ്പോൾ കടയുടമയായ സതീഷ് ഒറ്റയ്ക്കായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

ഐസ്ക്രീം കാട്ടി സതീഷ് പെൺകുട്ടിയെ കടയുടെ ആളൊഴിഞ്ഞ ഒരു മൂലയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. കുട്ടി ഉടൻ തിരിച്ചെത്താതായപ്പോൾ, അമ്മ ഉത്കണ്ഠാകുലയായി കുട്ടിയുടെ പേര് വിളിക്കാൻ തുടങ്ങി. തുടർന്ന് ഭയന്നുവിറച്ച പെൺകുട്ടി ബേക്കറിയിൽ നിന്ന് പുറത്തേക്ക് ഓടി അമ്മയോട് ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തുകയായിരുന്നു.

advertisement

അമ്മ ഉടനെ പോലീസിൽ പരാതി നൽകി. അവരുടെ മൊഴിയുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ, തൊട്ടടുത്ത ദിവസം സതീഷിനെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

പോക്സോ കേസ് ഫയൽ ചെയ്തു

ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾക്കൊപ്പം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പോക്സോ നിയമപ്രകാരവും അധികാരികൾ കുറ്റം ചുമത്തിയിട്ടുണ്ട്.

കുട്ടിക്ക് ശാരീരികമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ലൈംഗിക കുറ്റകൃത്യങ്ങളുടെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള നിയമപരമായ പ്രോട്ടോക്കോളുകളും, സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് പ്രായപൂർത്തിയാകാത്തയാളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.

advertisement

അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ യഥാസമയം പങ്കുവെക്കുമെന്നും പോലീസ് പറഞ്ഞു.

Summary: POCSO case slapped on a Bengaluru man, for abusing a nine-year-old girl in the pretext of offering ice cream. Mother of the girl had given her some money to buy ice cream. She registered a police complaint upon learning about the incident from the child

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഐസ്ക്രീം തരാമെന്ന് പറഞ്ഞ് ഒൻപതുവയസുകാരിയെ ബേക്കറിയിൽ വച്ച് പീഡിപ്പിച്ച 38കാരൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories