TRENDING:

Arrest | ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍

Last Updated:

ചേര്‍ത്തല പട്ടണക്കാട് മേനാശേരി പുത്തന്‍തറ ഷിനീഷ്(33) ആണ് അറസ്റ്റിലായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുമരകം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൂജാരിയെ പൊലീസ് (Police) അറസ്റ്റ് ചെയ്തു. ചേര്‍ത്തല പട്ടണക്കാട് മേനാശേരി പുത്തന്‍തറ ഷിനീഷ്(33) ആണ് അറസ്റ്റിലായത്. ജാതകം നോക്കാനെത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also Read-Goons Attack | തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം;വീടുകയറി ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥ അടക്കം പരിക്ക്

ക്ലാസില്‍ ഫോണ്‍ കൊണ്ടുവന്ന വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

മൈസൂരു: ക്ലാസില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നതിന് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രധാനാധ്യാപിക വിവസ്ത്രയാക്കി. മാണ്ഡ്യയിലെ ശ്രീരംഗപട്ടണത്തിലുള്ള ഗനന്‍ഗൊരു ഗ്രാമത്തിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ട പ്രധാനാധ്യാപിക വിദ്യാര്‍ഥിനിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു.

advertisement

സംഭവം വിവാദമായതോടെ പ്രധാനാധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വസ്ത്രം അഴിച്ചില്ലെങ്കില്‍ ആണ്‍കുട്ടികളെകൊണ്ട് ഊരിമാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്ലാസില്‍ മൊബൈല്‍ കൊണ്ടുവന്നതിന് വിദ്യാര്‍ഥിനി ക്ഷമ ചോദിച്ചെങ്കിലും അധ്യാപിക കൂട്ടാക്കിയില്ല.

സ്‌കൂള്‍ വിട്ടശേഷം വിദ്യാര്‍ഥിനി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം ശ്രീരംഗപട്ടണ തഹസില്‍ദാര്‍ ശ്വേത രവീന്ദ്ര സ്‌കൂളിലെത്തി വിദ്യാര്‍ഥിനിയില്‍നിന്നും മറ്റു കുട്ടികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

ഇതിന് ശേഷമാണ് പ്രധാനാധ്യാപിക സ്‌നേഹലതയെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവം പോക്‌സോ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതിനാല്‍ പ്രധാനാധ്യാപികയ്‌ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories