നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Goons Attack | തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം;വീടുകയറി ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥ അടക്കം പരിക്ക്

  Goons Attack | തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം;വീടുകയറി ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥ അടക്കം പരിക്ക്

  വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥക്കുള്‍പ്പെടെ ആക്രമണത്തില്‍ പരിക്കേറ്റു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം (Goonda attack). നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥക്കുള്‍പ്പെടെ ആക്രമണത്തില്‍ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്.

   ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന പാറാശാല സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥയായ ബിജുവിന്റെ സഹോദരി ഷീജിക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപം വീടുകയറി ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഇക്കാര്യം പൊലീസില്‍ അറിയിച്ചെന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്.

   കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലെ പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തതിട്ടില്ല. ഇതേ കേസിലെ പ്രതികളാണ് ഇന്നലത്തെ ആക്രമണത്തിനും പിന്നിലെന്നാണ് സംശയം.

   Also Read-ക്ലാസില്‍ ഫോണ്‍ കൊണ്ടുവന്ന വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

   Murder |അവിഹിതം സംശയിച്ച് 29കാരിയെ കഴുത്ത് മുറിച്ച് കൊന്നു; കൂടെ താമസിക്കുന്ന 42കാരന്‍ അറസ്റ്റില്‍

   മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കൂടെ താമസിക്കുന്ന 29കാരിയെ യുവാവ് കഴുത്തുമുറിച്ച് കൊലപ്പെടുത്തി(murder). 42കാരനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. പടിഞ്ഞാറന്‍ മുംബൈയിലെ സകിനാകയിലാണ് സംഭവം നടന്നത്.

   പ്രതിയായ രാജു നീലെയെ പ്രദേശവാസികള്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 29കാരിയായ മനീഷ ജാദവിന് മറ്റൊരാളുമായി ബന്ധമുണ്ടന്ന നീലെയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാളുകളായി മനീഷ ജാദവും രാജു നീലെയും ഒരുമിച്ചാണ് താമസം.

   ഐപിസി സെക്ഷന്‍ 302 പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
   Published by:Jayesh Krishnan
   First published: