TRENDING:

കാന്‍സര്‍ രോഗിയായ ലോട്ടറി വില്‍പ്പനക്കാരിയുടെ പഴ്‌സും പണവും മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Last Updated:

ലോട്ടറി വാങ്ങാനെന്ന വ്യാജേന ഇയാള്‍ വില്‍പ്പനക്കാരിയുടെ അരികിലെത്തി പഴ്‌സ് എടുത്ത് ഓടിപ്പോവുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: ലോട്ടറി വില്‍പ്പനക്കാരിയുടെ പഴ്‌സും പണവും മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ലോട്ടറി വാങ്ങാനെന്ന വ്യാജേന ഇയാള്‍ വില്‍പ്പനക്കാരിയുടെ അരികിലെത്തി പഴ്‌സ് എടുത്ത് ഓടിപ്പോവുകയായിരുന്നു. സംഭവത്തില്‍ പൊന്നൂക്കര സ്വദേശി പൂനത്ത് വീട്ടില്‍ പി.ജെ. ജോയിയെ പൊലീസ് പിടികൂടി.
advertisement

തൃശൂര്‍ പാട്ടുരായ്ക്കലില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന കാന്‍സര്‍ രോഗിയായ സ്ത്രീയുടെ പണമടങ്ങിയ പഴ്‌സാണ് മോഷ്ടിച്ചത്. പഴ്‌സിനകത്ത് സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് മാറ്റിയെടുക്കാന്‍ വരുന്നവര്‍ക്ക് കൊടുക്കുന്നതിനായി കരുതിയിരുന്ന 30,000 രൂപയും, സമ്മാനാര്‍ഹമായ 3000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും ഉണ്ടായിരുന്നു.

Also Read-കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് 19 വര്‍ഷത്തിന് ശേഷം ജയിൽ മോചിതനാകുന്നു

ലോട്ടറി വില്‍പ്പനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണം ആരംഭിച്ചിരുന്നു. ലോട്ടറി വില്‍പ്പനക്കാരി പറഞ്ഞ അടയാള വിവരങ്ങളുള്ള ഒരാള്‍ പാട്ടുരായ്കല്‍ ഭാഗത്ത് വേഗത്തില്‍ ഓടിപ്പോകുന്നതും, പിന്നീട് ഓട്ടോറിക്ഷയില്‍ കയറുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് പ്രതി പിടിയിലാവുകയായിരുന്നു.

advertisement

Also Read-പെണ്‍കുട്ടികളോട് സംസാരിച്ചതിന് KSRTC ജീവനക്കാരന്‍ പ്ലസ്ടു വിദ്യാര്‍ഥിയെ മര്‍ദിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇയാള്‍ ഇതിനുമുമ്പ് തൃശൂര്‍ ശക്തന്‍ നഗറിലെ ഫ്രൂട്ട് സ്റ്റാളില്‍ കയറി, പണമടങ്ങിയ ബാഗ് മോഷ്ടിച്ചിരുന്നു. കയ്യോടെ പിടിച്ചപ്പോള്‍ പണം തിരിച്ചു നല്‍കി കേസില്ലാതെ ഒത്തുതീര്‍ക്കുകയായിരുന്നു. ഡിസംബര്‍ ആദ്യവാരം മുണ്ടൂര്‍ കൂട്ടുപാതയില്‍ ലോട്ടറികട ജീവനക്കാരന്റെ മുഖത്ത് മുളക്പൊടി എറിഞ്ഞ് പണവും ലോട്ടറിയുമടങ്ങിയ ബാഗ് തട്ടിയെടുത്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാന്‍സര്‍ രോഗിയായ ലോട്ടറി വില്‍പ്പനക്കാരിയുടെ പഴ്‌സും പണവും മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories