പെണ്‍കുട്ടികളോട് സംസാരിച്ചതിന് KSRTC ജീവനക്കാരന്‍ പ്ലസ്ടു വിദ്യാര്‍ഥിയെ മര്‍ദിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഏറെ നേരം പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്നു പറഞ്ഞ് സുനില്‍ മര്‍ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിച്ചതിനാണ് ജീവനക്കാരന്‍ മര്‍ദിച്ചതെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. പൂവാര്‍ ബസ് സ്റ്റാന്‍ഡിലെ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാറിനെതിരെയാണ് പരാതി. ഏറെ നേരം പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്നു പറഞ്ഞ് സുനില്‍ മര്‍ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഷാനിനാണ് മര്‍ദനമേറ്റത്. പരീക്ഷ കഴിഞ്ഞതിനു ശേഷം ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ വേണ്ടി പൂവാറില്‍ എത്തിയതായിരുന്നു വിദ്യാര്‍ഥി.
അതേസമയം യൂണിഫോം ഇല്ലാതെ വിദ്യാര്‍ഥികള്‍ സംഘമായി നില്‍ക്കുന്നത് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചതെന്നും വിവരമുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചതിനു ശേഷം മാത്രമേ കാരണം എന്താണെന്ന് പറയാന്‍ കഴിയുമെന്ന് പൂവാര്‍ പൊലീസ് വ്യക്തമാക്കി.
Location :
First Published :
December 21, 2022 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെണ്‍കുട്ടികളോട് സംസാരിച്ചതിന് KSRTC ജീവനക്കാരന്‍ പ്ലസ്ടു വിദ്യാര്‍ഥിയെ മര്‍ദിച്ചു


