ശനിയാഴ്ച്ചയാണ് അറസ്റ്റ് നടന്നത്. പെൺകുഞ്ഞുങ്ങളെ 60,000 രൂപയ്ക്കും ആൺകുഞ്ഞുങ്ങളെ 1.50 ലക്ഷം രൂപയ്ക്കുമാണ് വിറ്റിരുന്നതെന്നാണ് കണ്ടെത്തൽ.
മുംബൈയിൽ ഒരു സ്ത്രീ കുഞ്ഞുങ്ങളെ വിൽക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻ റാക്കറ്റിനെ വലയിലായത്. സംഘം കൂടുതൽ കുട്ടികളെ വിൽക്കാൻ പദ്ധതിയിട്ടിരുന്നതായാണ് സൂചന.
പൊലീസ് അന്വേഷണത്തിൽ റുക്സാർ ഷെയ്ഖ് എന്ന സ്ത്രീ പെൺകുഞ്ഞിനെ വിറ്റതായി കണ്ടെത്തി. മുംബൈയിലെ വിഎൻ ദേശായി ആശുപത്രിയിൽ പ്രസവിച്ച സ്വന്തം കുഞ്ഞിനെയാണ് റുക്സാർ വിറ്റത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു സ്ത്രീ രൂപാലി വർമ എന്ന സ്ത്രീയുടെ സഹായത്താൽ കുഞ്ഞിനെ വിറ്റതായി കണ്ടെത്തി.
advertisement
You may also like:നിയമവിരുദ്ധ മദ്യവിൽപന തുടർന്ന് മകൾ; കൊല്ലാനായി 50,000 രൂപ കൊട്ടേഷൻ നൽകി അമ്മ
ജനുവരി 14 നാണ് ഷാജഹാൻ, രൂപാലി എന്നിവരെ പൊലീസ് പിടികൂടന്നത്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് റാക്കറ്റിനെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഇവരെ ചോദ്യം ചെയ്തതിലൂടെ റാക്കറ്റിന്റെ ഭാഗമാണെന്ന് മനസ്സിലായി. അറുപതിനായിരം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റതെന്ന് റുക്സാർ ഷെയ്ഖ് പൊലീസിനോട് സമ്മതിച്ചു. കൂടാതെ ഒരു ലക്ഷം രൂപയ്ക്ക് ആൺകുഞ്ഞിനെ വിറ്റിരുന്നതായും മൊഴി നൽകി.
രൂപാലി ശർമായാണ് രണ്ടു കുഞ്ഞുങ്ങളേയും വിൽക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചത്. രൂപാലിയെ ചോദ്യം ചെയ്തതിലൂടെയാണ് സംഘത്തിലെ രണ്ട് പേരെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഹീന ഖാൻ, നിഷ ആഹിർ എന്നിവർ പിടിയിലായി.
കുഞ്ഞിനെ വാങ്ങിയ സഞ്ജയ് പധം എന്നയാളേയും പൊലീസ് അറസ്റ്റ് ചെയ്തു.