നിയമവിരുദ്ധ മദ്യവിൽപന തുടർന്ന് മകൾ; കൊല്ലാനായി 50,000 രൂപ കൊട്ടേഷൻ നൽകി അമ്മ
- Published by:Naseeba TC
- news18-malayalam
Last Updated:
മകളോട് നിയമവിരുദ്ധ മദ്യവിൽപ്പനയിൽ നിന്ന് പിന്തിരിയണമെന്ന് സുകുരി ഗിരി ആവശ്യപ്പെട്ടിരുന്നു.
ഒഡീഷ: മകളെ കൊല്ലാൻ 50,000 രൂപ കൊട്ടേഷൻ നൽകിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. ഒഡീഷയിലെ ബലാസോർ ജില്ലയിലുള്ള സുകുരി ഗിരി(58) എന്ന സ്ത്രീയാണ് ഞായറാഴ്ച്ച അറസ്റ്റിലായത്.
മകളെ കൊല്ലാനായി പ്രമോദ് ജേന (32) എന്നയാളേയും മറ്റു രണ്ടുപേരേയും സ്ത്രീ വാടകയ്ക്ക് എടുക്കുകയായിരുന്നു. 50,000 രൂപയാണ് ഇതിനായി വാഗ്ദാനം ചെയ്തത്. ജനുവരി 12 നാണ് സുകുരിയുടെ മകൾ ശിബാനി നായക് ( 36) കൊല്ലപ്പെടുന്നത്.
കല്ലുകളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നഗ്രാം ഗ്രാമത്തിലെ പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൽ അമ്മയുടെ പങ്ക് വ്യക്തമാകുന്നത്.
മകളെ കൊല്ലാനുണ്ടായ കാരണത്തെ കുറിച്ച് അമ്മയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. മകൾക്ക് അനധികൃത മദ്യവിൽപ്പനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്മയും മകളും നിരന്തരം വഴക്കിലായിരുന്നു.
advertisement
You may also like:ബീഫ് കൂടുതല്‍ ചോദിച്ചിട്ട് കൊടുത്തില്ല; ബീഫ് സ്റ്റാള്‍ കത്തിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
മകളോട് നിയമവിരുദ്ധ മദ്യവിൽപ്പനയിൽ നിന്ന് പിന്തിരിയണമെന്ന് സുകുരി ഗിരി ആവശ്യപ്പെട്ടിരുന്നു. മകൾ വഴങ്ങാതായതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. മകൾ പിന്മാറാൻ തയ്യാറാകാതായതോടെയാണ് കൊലപ്പെടുത്താൻ അമ്മ തീരുമാനിച്ചത്.
ഇതിനായി പ്രമോദ് ജേന എന്നയാളെ സമീപിച്ചു. 50,000 രൂപയ്ക്ക് കൊട്ടേഷൻ ഉറപ്പിച്ചു. അഡ്വാൻസായി 8,000 രൂപയും നൽകി. പ്രമോദ് ജേനയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
advertisement
ശിബാനിയെ പ്രമോദിന് നേരത്തേ പരിചയമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ജനുവരി 12ന് ശിബാനിയെ ആളില്ലാത്ത ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മറ്റ് രണ്ടുപേരുടെ സഹായത്തോടെ ഇവിടെ വെച്ച് ശിബാനിയെ കൊലപ്പെടുത്തുകയായിരുന്നു.
പ്രമോദിനൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Location :
First Published :
January 18, 2021 10:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നിയമവിരുദ്ധ മദ്യവിൽപന തുടർന്ന് മകൾ; കൊല്ലാനായി 50,000 രൂപ കൊട്ടേഷൻ നൽകി അമ്മ