”ഗുർജർ സമുദായത്തിലെ രണ്ട് സംഘങ്ങൾ തമ്മില്‍ ഏറ്റുമുട്ടുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതകം അറിയുന്നത്. ട്രാക്ടർ ഡ്രൈവറെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മുമ്പും ഇരുസംഘങ്ങളും ഏറ്റുമുട്ടിയിരുന്നു”- എഎസ്പി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം അറിയിച്ചു.
advertisement
രാജസ്ഥാനിലെ ക്രമസമാധാനനില തകർന്നുവെന്ന് കുറ്റപ്പെടുത്തിയ ബിജെപി വക്താവ് സംപിത് പത്ര, ഭരത്പൂർ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ചു.
“രാജസ്ഥാനിലെ ഭരത്പൂരിലെ ബയാനയിൽ നിന്ന് നിർപത് എന്ന വ്യക്തിയെ ട്രാക്ടർ ഓടിച്ച് കൊലപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലാണ്. ഇത് ഒരു വ്യക്തിയുടെ കൊലപാതകത്തെക്കുറിച്ചല്ല… ഇത് മുഴുവൻ രാജസ്ഥാന്റെയും, കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളുടെയും കാര്യമാണ്. പ്രിയങ്ക വധേര ഇന്ന് രാജസ്ഥാനിൽ എത്തുകയാണ്… റാലിയെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് ആ ഗ്രാമം സന്ദർശിക്കണമെന്ന് ഞാൻ അവരോട് ആവശ്യപ്പെടുന്നു. വെറും പ്രസംഗവും മുദ്രാവാക്യവും പോരാ, അവിടെ പോയി പൊലീസ് ഉദ്യോഗസ്ഥരെയും കളക്ടറെയും എസ്പിയെയും സസ്‌പെൻഡ് ചെയ്ത് നിലപാട് എടുക്കാൻ ധൈര്യമുണ്ടെന്ന് കാണിക്കണം. ആദ്യം അവിടെ പോകാൻ ഞാൻ അവരെ വെല്ലുവിളിക്കുന്നു,” അദ്ദേഹം പറഞ്ഞു.
Summary: In a shocking incident, a man drove a tractor on his brother back and forth eight times until his death over a land dispute in Rajasthan’s Bharatpur.