ഒരുവർഷമായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയുടെ തലയും ശരീരവും ഒറ്റ വെട്ടിൽ വേർപെടുത്തി; പിന്നാലെ ബൈക്കില്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Last Updated:
കൊല നടത്തിയശേഷം ഷാജി ബൈക്കിൽ പയ്യന്നൂര്‍ സ്റ്റേഷനില്‍ എത്തി ഭാര്യയെ കൊലപ്പെടുത്തിയെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു
1/5
 കണ്ണൂര്‍: വെമ്മരടി കോളനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കത്തികൊണ്ട് വെട്ടിയെന്ന് പൊലീസ്. തലയും ശരീരവും വേര്‍പ്പെട്ട നിലയിലായിരുന്നു. വി കെ പ്രസന്ന (32) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി (35) താനാണ് കൊല നടത്തിയതെന്ന് പറഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് നാടിനെയാകെ നടുക്കിയ സംഭവം.

advertisement
2/5
 കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഷാജിയും പ്രസന്നയും ഒരു വര്‍ഷമായി രണ്ട് വീടുകളിലാണ് താമസിക്കുന്നത്. പ്രസന്നയും 3 മക്കളും അവരുടെ വീടായ കണ്ണൂര്‍ ചെക്കിക്കുളത്തെ വീട്ടിലായിരുന്നു. ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷമായി. പള്ളിക്കുടിയന്‍ ഷാജി വെമ്മരടി കോളനിയിലാണ് താമസം. ബുധനാഴ്ച ഉച്ചയോടെ പ്രസന്ന ചെക്കികുളത്തെ വീട്ടില്‍നിന്ന് കാങ്കോല്‍ വെമ്മരടി കോളനിയിലെ വീട്ടില്‍ എത്തിയിരുന്നു.

3/5
 കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് എടുക്കുവാനും വെമ്മരടി കോളനിയിലെ ഒരു കല്യാണ പരിപാടിയിൽ പങ്കെടുക്കണമെന്നും പറഞ്ഞാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കോളനി പ്രദേശത്തുള്ളവര്‍ എല്ലാവരും കല്യാണ വീട്ടിലായിരുന്നപ്പോള്‍ ഷാജി ഉച്ചയ്ക്ക് 2.15 ഓടെ വീട്ടിലേക്ക് പോയിരുന്നു. ആ സമയത്ത് ഭാര്യയും വീട്ടില്‍ എത്തി. കല്യാണവീട്ടിലെ ശബ്ദവും അയല്‍ വീടുകളിലുള്ളവരെല്ലാം കല്യാണപരിപാടിയിലായിരുന്നതിനാലും കൊലപാതകം നടക്കുമ്പോള്‍ ആരും കണ്ടിരുന്നില്ല.

4/5
 കൊല നടത്തിയശേഷം ഷാജി ബൈക്കിൽ പയ്യന്നൂര്‍ സ്റ്റേഷനില്‍ എത്തി താനാണ് കൊല നടത്തിയതെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്‍, പയ്യന്നൂര്‍ സി ഐ മെല്‍വിന്‍ ജോസ്, പെരിങ്ങോം സി ഐ പിസുഭാഷ് എന്നിവരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

5/5
ganja case, cannabis, kochi, eloor police, cpm leader's son, police suspended, കഞ്ചാവ് കേസ്, സിപിഎം നേതാവിന്റെ മകനെ ആളുമാറി കസ്റ്റഡിയിലെടുത്തു, കൊച്ചി, ഏലൂർ പൊലീസ്, സസ്പെൻഷൻ
ചെക്കിക്കുളത്തെ വെള്ളകുടിയന്‍ ജാനകിയുടെയും പരേതനായ കുഞ്ഞിരാമന്റെയും മകളാണ് പ്രസന്ന. മക്കള്‍: ജനഷ (മൂന്നാം ക്ലാസ് വിദ്യാർത്ഥിനി), പാര്‍ത്ഥിവ് ശിവ (ഒന്നാം ക്ലാസ്), ശിവദര്‍ശിഖ് (അങ്കണവാടി വിദ്യാർത്ഥി). സഹോദരങ്ങള്‍: മധുസൂദനന്‍ ,സുരേഷ്, ബാബു, അനീഷ്, പ്രസീത.
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു

  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement