TRENDING:

മാനസയുടെ കോളേജിനടുത്ത് വാടകയ്ക്ക് മുറിയെടുത്തു; കൊലപാതകം ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിന് ശേഷം

Last Updated:

മാനസ താമസിച്ചിരുന്ന വീടിന് 100 മീറ്റർ അടുത്ത് തന്നെയാണ് രഖിലും മുറിയെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ  മാനസയെ കൊലപ്പെടുത്തിയത് ഒരു മാസത്തോളം നീണ്ടുനിന്ന നിരീക്ഷണത്തിനു ശേഷം. മാനസ പഠിച്ചിരുന്ന കോളേജിൽ അടുത്തുതന്നെ രഖിൽ വാടകയ്ക്ക് മുറിയെടുത്തു. ഇവിടെനിന്ന് നോക്കിയാൽ മാനസ കോളേജിലേക്ക് പോകുന്നതും ക്ലാസ് കഴിഞ്ഞു തിരികെ മടങ്ങുന്നതും രഖിലിന്  കാണാൻ സാധിക്കുമായിരുന്നു.
കൊല്ലപ്പെട്ട മാനസ
കൊല്ലപ്പെട്ട മാനസ
advertisement

മാനസ താമസിച്ചിരുന്ന വീടിന് 100 മീറ്റർ അടുത്ത് തന്നെയാണ് രഖിലിന്റെയും മുറി. ഇങ്ങനെ മാനസിയുടെ ഓരോ നീക്കവും രഖിൽ തുടർച്ചയായി നിരീക്ഷിച്ചു. അതിനുശേഷമാണ് മുൻകൂട്ടി കൊലപാതകം ആസൂത്രണം ചെയ്തത്.

ഫൈനൽ ഇയർ വിദ്യാർഥിനിയായ മാനസയ്ക്ക് ഇന്നലെ ക്ലാസ് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കൾക്കൊപ്പം കോളേജിനു സമീപം വാടകയ്ക്ക് എടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. മുറിയിൽ നിന്നും മാനസ പുറത്ത് പോയിട്ടില്ല എന്ന് രഖിൽ ഉറപ്പാക്കി. അതിനുശേഷമാണ് ഇവർ താമസിക്കുന്ന സ്ഥലത്തേക്ക് കയറിയത്.

ഈ സമയം മാനസയും മൂന്നു സുഹൃത്തുക്കളും ഭക്ഷണം കഴിക്കുകയായിരുന്നു. രഖിലിനെ കണ്ട് മാനസ നീ എന്തിന് ഇങ്ങോട്ട് വന്നു എന്ന് ചോദിച്ചു. തുടർന്ന് മാനസയും കൂട്ടുകാരും മുറിക്കു പുറത്തിറങ്ങി. എന്നാൽ രഖിൽ മുറിക്കുള്ളിലേക്ക് കയറി. ഇതിനെത്തുടർന്നാണ് മാനസയും  മുറിക്കുള്ളിലേക്ക് കടന്നത്. ഉടൻതന്നെ രഖിൽ വാതിൽ കുറ്റിയിട്ടു.

advertisement

Also Read- വെടിയുണ്ട തലയോട്ടിതുളച്ച് മറുഭാഗത്തുകൂടി പുറത്തുവന്നു; വിശദ പരിശോധനയ്ക്ക് ബാലിസ്റ്റിക് വിദഗ്ധരും

സംസാരത്തിനിടെ വാക്കുതർക്കമുണ്ടായി. വീട്ടുടമയെ വിളിക്കാൻ സുഹൃത്തുക്കൾ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് വെടിയൊച്ച കേട്ടത്. മാനസയുടെ തലയിലും നെഞ്ചിന് താഴെയും വെടിയുതിർത്തു. ഇതിനുശേഷം രഖിൽ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. 7.62 പിസ്റ്റൽ ആണ് രഖിൽ വെടിവെക്കാൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഴ് റൗണ്ട് വരെ വെടിയുതിർക്കാൻ ഇതിലൂടെ സാധിക്കും.

Also Read- 'നീ എന്തിനാണ് ഇവിടെ വന്നത്'; യുവാവിനെ കണ്ട് മാനസ ക്ഷുഭിതയായി; പിന്നാലെ വെടിയൊച്ച

advertisement

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. 11 മണിയോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും. അതിനുശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും. മാനസയുടെ മൃതദേഹം സ്വദേശമായ കണ്ണൂരിൽ എത്തിച്ച് സംസ്കരിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രഖിൽ മുറിയെടുത്ത ശേഷം കുറച്ചു ദിവസം നെല്ലിക്കുഴിയിൽ ഉണ്ടായിരുന്നില്ല. മാനസയെ കൊലപ്പെടുത്താനായി തോക്കു വാങ്ങുന്നതിനടക്കമാണ് ഇവിടെ നിന്ന് രഖിൽ പോയതായാണ് പോലീസ് സംശയിക്കുന്നത്. രഖിലിന്റെ സുഹൃത്തുകളിൽ നിന്നടക്കം പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. ഫോൺ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മാനസയുടെ കോളേജിനടുത്ത് വാടകയ്ക്ക് മുറിയെടുത്തു; കൊലപാതകം ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിന് ശേഷം
Open in App
Home
Video
Impact Shorts
Web Stories