Related News-- റംസിയുടെ ആത്മഹത്യ: സീരിയൽ താരം ലക്ഷ്മി പ്രമോദിനും ഭർത്താവിനും മുൻകൂർ ജാമ്യം
പ്രോസിക്യൂഷൻ വാദം പരിഗണിച്ച് മുൻകൂർ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തതു. ജാമ്യം സ്റ്റേ ചെയ്തത് സംബന്ധിച്ച് പ്രതികൾക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. നടി ഉൾപ്പെടെയുള്ളവരെ ഏത് സമയത്തും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനാകും. ആവശ്യമെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനും തടസമുണ്ടാകില്ല.
Related News- ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമം; അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷൻ കൗൺസിൽ
advertisement
ജില്ലാ സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചതിന് പിന്നാലെ നടി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യാതെ നടിയെ അന്വേഷണ സംഘം മടക്കി അയക്കുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്തംബർ മൂന്നിനാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുമായിവിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് സാമ്പത്തികമായി മറ്റൊരു ഉയർന്ന ആലോചന വന്നപ്പോൾ റംസിയെ ഒഴിവാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സീരിയൽ താരം ലക്ഷ്മി പ്രമോദിനെതിരെ ഗുരുതര ആരോപണമായിരുന്നു ഉയർന്നിരുന്നത്. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതും ഗർഭിണിയായപ്പോൾ സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രത്തിന് വഴിയൊരുക്കിയതും ലക്ഷ്മിയാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.