കൊല്ലം: വിവാഹത്തിൽ നിന്ന്
പ്രതിശ്രുത വരൻ പിൻമാറിയതിനെ തുടർന്ന് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നതായും ആക്ഷൻ കൗൺസിൽ ആരോപിച്ചു.
റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പുതിയ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ ആരോപണ വിധേയയായ
ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. ആരോപണങ്ങൾ ഇങ്ങനെ ഉയരുന്നതിനിടയിലും ലക്ഷ്മി
മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ജസ്റ്റിസ് ഫോർ റംസി എന്ന പേരിൽ രൂപീകരിച്ചിരിക്കുന്ന ആക്ഷൻ കൗൺസിൽ ലക്ഷ്മിയുടെ അറസ്റ്റ് എത്രയും വേഗത്തിൽ നടക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
You may also like:കാക്കി ഉടുപ്പിന്റെ മാന്യത പൊലീസ് കളഞ്ഞു കുളിക്കരുത്'; കെ സുധാകരൻ [NEWS]പാര്‍ലമെന്റ് പ്രക്ഷുബ്ദം; കുഞ്ഞാലിക്കുട്ടി എവിടെയെന്ന് സോഷ്യല്‍ മീഡിയ [NEWS] IPL 2020| സണ്‍റൈസേഴ്സിനെ തകര്‍ത്ത് ആര്‍സിബിയുടെ ആദ്യ വിജയം [NEWS]വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ലക്ഷ്മിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ആക്ഷൻ കൗൺസിൽ മുന്നോട്ടു വയ്ക്കുന്നത്. വിവാഹം ഉറപ്പിച്ചതിനു ശേഷം, വിവാഹത്തിനു മുമ്പ് ഗർഭിണിയായ റംസിയെ പ്രതിശ്രുതവരനായ ഹാരിസ് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു. സീരിയൽ താരവും മുഹമ്മദ് ഹാരിസിനിറെ ബന്ധുവുമായ ലക്ഷ്മി പ്രമോദും റംസിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നാണ് ആരോപണം. ലക്ഷ്മി പ്രമോദ് ഉൾപ്പെടെയുള്ളവർ ഗർഭഛിദ്രം നടത്തുന്നതിനായി ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഈ പരാതിയെ തുടർന്ന് ലക്ഷ്മി പ്രമോദിനെയും പ്രതിശ്രുത വരനായിരുന്ന ഹാരിസ് മുഹമ്മദിന്റെ അമ്മയെയും കൊട്ടിയം പൊലീസ് ചോദ്യം ചെയ്യുകയും തുടർന്ന് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
ലക്ഷ്മി പ്രമോദിനെതിരെ അന്വേഷണസംഘത്തിന് ചില നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഫോൺ രേഖകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സീരിയൽ നടിക്കെതിരായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ വീണ്ടും നടിയെ ചോദ്യം ചെയ്തേക്കും. ഹാരിസ് മുഹമ്മദിനെ ക്രൈം ബ്രാഞ്ച് സംഘം ഉടൻ കസ്റ്റഡിൽ വാങ്ങുമെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ മൂന്നിന് വ്യാഴാഴ്ച ആയിരുന്നു കൊല്ലം കൊട്ടിയം സ്വദേശിയായ റംസി ആത്മഹത്യ ചെയ്തത്. റംസിയും ഹാരിസും വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞയിടെ ഇവരുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹം ഉറപ്പിച്ചതിനു ശേഷം ഹാരിസ് റംസിയുടെ കുടുംബത്തിൽ നിന്ന് സാമ്പത്തികം ഉൾപ്പെടെയുള്ള സ്വീകരിച്ചിരുന്നു. ഇതിനിടയിൽ റംസി ഹാരിസിൽ നിന്ന് ഗർഭിണിയാകുകയും ലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ പ്രേരണയിൽ റംസി ഗർഭഛിദ്രത്തിന് വിധേയയാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഹാരിസ് റംസിയുമായുള്ള വിവാഹത്തിൽ നിന്ന് പിൻമാറുകയും മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്യുകയായിരുന്നു. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.