പെൺകുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതിനെ തുടർന്ന് പ്രതിയുടെ അമ്മയും സഹോദരിയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവാവുമായി വിവാഹം നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു.
Also Read-സ്‌കൂട്ടര്‍ തടഞ്ഞ് യുവതിയെ മുൻ കാമുകൻ കഴുത്തറുത്ത് കൊന്നു
ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ അയൽവാസികളാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് എസ്പി കമലേഷ് ദീക്ഷിത് പറഞ്ഞു. വയറുവേദനയെ തുടർന്നു പെൺകുട്ടിയെ പരിശോധനയ്ക്കെത്തിച്ചപ്പോഴായിരുന്നു ഗർഭിണിയാണെന്നു മനസ്സിലായത്.
Also Read-കൊല്ലത്ത് ബൈക്കിന്റെ ഹോണ്‍ മുഴക്കിയതിന് മാരകായുധങ്ങളുമായി ആക്രമണം; മൂന്നു പേര്‍ പിടിയിൽ
advertisement
യുവാവിനെതിരെ പീഡനത്തിനും അമ്മയ്ക്കും സഹോദരിയ്ക്കും എതിരെ കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിയുടെ അമ്മയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടു പേരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.