കൊല്ലം: ബൈക്കിന്‌റെ ഹോൺ മുഴക്കിയതിന് ആക്രമണം നടത്തിയ മൂന്നു പേർ പിടിയിൽ. കൊല്ലം ചവറയിലാണ് സംഭവം. തേവലക്രക കോയിവിള ചാലിൽ കിഴക്കതിൽ നിയാസ്, നീണ്ടകര പുത്തൻതുറ സുമയ്യ മൻസിലിൽ ഷുഹൈബ്, പുത്തൻകോട്ടയ്ക്കകം മൻസിലിൽ ബിലാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാത്രി ചവറ സ്വദേശി രതീഷും സുഹൃത്തും ബൈക്കിൽ പോകുമ്പോഴായിരുന്നു ആക്രമണം. രതീഷ് ഹോൺ അടിച്ചതിലുള്ള വിരോധത്താൽ രതീഷിനെയും സുഹൃത്ത് ഗിരീഷിനെയും ആക്രമിക്കുകയായിരുന്നു. സീറ്റിന്റെ പൈപ്പ് രതീഷിന്റെ ദേഹത്തും തലയുടെ പുറകിലും അടിക്കുകയും പൈപ്പിന്റെ മുനകൊണ്ട് ഇരുകൈകളിലും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു.
അക്രമം തടയാൻ ശ്രമിച്ച സുഹൃത്ത് ഗിരീഷിനെയും ആക്രമിച്ചു. ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ബൈക്ക് യാത്രക്കാർ ഇപ്പോഴും ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.