2009ൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത പോക്‌സോ കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. കുടുംബവഴക്ക് കാരണം കള്ളക്കേസിൽ കുടുക്കിയതാണെന്ന പ്രതികളിലൊരാളുടെ ഹർജിയാണ് കോടതി തള്ളിയത്.
വിഷയം പൊലീസിൽ അറിയിക്കുന്നതിൽ അനാവശ്യ കാലതാമസം ഉണ്ടായെന്ന അഭിഭാഷകന്റെ വാദത്തിൽ, ലൈംഗികാതിക്രമക്കേസിലെ ഇത്രയും കാലതാമസം മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസിലെ കാലതാമസവുമായി തുലനം ചെയ്യാനാവില്ലെന്ന് കോടതി പറഞ്ഞു. അത് ഇരയും അവരുടെ കുടുംബവുമായി ബന്ധപ്പെട്ട മാനസികാവസ്ഥയെ അനുസരിച്ചായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.
advertisement
Also Read- Women Collectors| സംസ്ഥാനത്ത് 10 ജില്ലകളിലും വനിതാ കളക്ടർമാർ; സംസ്ഥാനത്തിത് ആദ്യം
“നമ്മുടേത് പോലെയുള്ള ഒരു പാരമ്പര്യത്തിൽ അധിഷ്‌ഠിതമായ ഒരു സമൂഹത്തിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, എഫ്‌ഐആർ ഫയൽ ചെയ്യാൻ കാലതാമസം ഉണ്ടായി എന്നതിന്റെ പേരിൽ പ്രോസിക്യൂഷൻ കേസ് തള്ളുന്നത് സുരക്ഷിതമല്ല,” കോടതി പറഞ്ഞു.
കേസിൽ ശിക്ഷിക്കപ്പെട്ട ബാബുമോനും ശ്യാമും 2009 സെപ്റ്റംബറിൽ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും വിധേയമാക്കിയെന്നാണ് പ്രോസിക്യൂഷൻ വാദം.
ഇരുവരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി ഇരയായ കുട്ടി ആരോപിച്ചിരുന്നതായി ഡോക്ടർ മൊഴി നൽകിയിരുന്നു. പ്രതികളുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ആക്രമണം നടന്നതെന്ന് കോടതി പറഞ്ഞു. അതിനാൽ സാക്ഷികളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും യഥാർത്ഥമാണെന്ന് കണ്ടെത്തി, സംഭവം തെളിയിക്കാനും കുറ്റാരോപിതരുടെ മേൽ കുറ്റം കണ്ടെത്താനും ഇരയുടെ മൊഴി ആശ്രയിക്കാമെന്നും കോടതി പറഞ്ഞു.
English Summary: Kerala High Court has observed that recounting the incident of rape is an extremely humiliating experience for a woman and if she is a victim of a sex crime, she will blame no one else but the real culprit. The observation came as the court dismissed the appeal filed by two persons to quash the sentence awarded to them in a Pocso case for the rape of an eight-year-old girl in 2009.