TRENDING:

ആ മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ

Last Updated:

മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോൻ (40) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു. മദ്യം കഴിച്ച മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി അടിമാലിയില്‍ വഴിയിൽ കിടന്നു കിട്ടിയതെന്നു പറ‍ഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ല, ബന്ധു വാങ്ങി വിഷം ചേർത്തു നൽകിയതാണെന്ന് പൊലീസ് കണ്ടെത്തി. മദ്യത്തിൽ വിഷം കലർത്തിയ അടിമാലി കീരിത്തോട് സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement

മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോൻ (40) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു. മദ്യം കഴിച്ച മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. മരിച്ച കുഞ്ഞുമോന്റെ സഹോദരിയുടെ മകനാണ് അറസ്റ്റിലായ സുധീഷ്.

Also Read- തൃശൂരിൽ 75 കാരിയെ തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചത് പത്ത് സെന്റ് പുരയിടം സ്വന്തംപേരിലേക്ക് മാറ്റാൻ

മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ്, റം പൈന്റ് കുപ്പി വാങ്ങി അടപ്പിൽ ഓട്ടയിട്ട് വിഷകീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കലർത്തുകയായിരുന്നു. തുടർന്ന് ഈ സുഷിരം മെഴുക് വച്ച് അടച്ചു. വഴിയിൽ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിനെ വിളിച്ചുവരുത്തി കുടിപ്പിക്കുകയായിരുന്നു.

advertisement

Also Read- തിരുവനന്തപുരത്ത് പോലീസിന് നേരെ നാടന്‍ ബോംബേറ്; ആക്രമണം പ്രതികളെ പിടികൂടാനെത്തിയപ്പോള്‍

എന്നാൽ കൂടെയെത്തിയ അനുവും കുഞ്ഞുമോനും മദ്യം കഴിച്ചതോടെയാണ് പ്ലാൻ പാളിയത്. ഛർദ്ദിയും ക്ഷീണവും വന്നതോടെ മൂവരെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതോടെ സുധീഷ് മദ്യക്കുപ്പി കത്തിച്ചുകളയാനും ശ്രമിച്ചു. ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആ മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories