തിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് പോലീസ് രക്ഷപ്പെട്ടത്. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ ,ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോൾ ആയിരുന്നു നാടൻ ബോംബ് പോലീസിന് നേരെ എറിഞ്ഞത്. ബോംബറിന് പിന്നാലെ പ്രതികള്‍ മഴുവും പോലീസിന് നേരെ എറിഞ്ഞു.
Also Read-തൃശൂരിൽ സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ച് ബന്ധുക്കള്‍
പ്രതികളിൽ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി സഹോദരനായ ഷഫീഖ് ഓടി രക്ഷപ്പെട്ടു. പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷം പോലീസ് സ്റ്റേഷനിൽ വെച്ചും നാടകീയ സംഭവങ്ങളുമുണ്ടായി. പോലീസ് കസ്റ്റഡിയിൽ പ്രതി ഷമീർ ആത്മഹത്യക്ക് ശ്രമിച്ചു. പിടിയിലായ ഷെമീർ സെല്ലിനുള്ളിൽ വച്ച് ബ്ലെയ്ഡുകൊണ്ട് കഴുത്തിൽ പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.