പൊള്ളലേറ്റ കുഞ്ഞിന്റെ പിതാവ് ഏതാനും വർഷങ്ങളായി പക്ഷാഘാതം ബാധിച്ച് അബോധാവസ്ഥയിലാണ്. പിതാവിന് സുഖമില്ലാതായതോടെ മാതാവും ജോലിക്കു പോകുന്നതു നിർത്തിയിരുന്നു. പൊള്ളലേറ്റ കുഞ്ഞിന്റെ സഹോദരിയുമായി അടുപ്പത്തിലായ യുവാവും ഈ വീട്ടിലാണ് താമസം.
Also Read അപകടത്തിൽപ്പെട്ട വാഹനത്തില്‍നിന്നും പെട്രോള്‍ ഊറ്റാൻ ശ്രമം; മോഷ്ടിച്ച വാഹനത്തിലെത്തിയ ആൾ പിടിയിൽ
ഇയാൾ കുട്ടിയെ പലപ്പോഴും ഉപദ്രവിക്കുമായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം സാധനം വാങ്ങുന്നതിനു നൽകിയ പണം നഷ്ടമായതിന്റെ പേരിലും വീട്ടിലെത്താൻ വൈകിയതിനുമായിരുന്നു ഉപദ്രവിച്ചത്. ശരീരത്തു ചട്ടുകം പഴുപ്പിച്ചു വച്ചെന്നും തേപ്പുപെട്ടി ചൂടാക്കി പൊള്ളലേൽപിച്ചെന്നുമാണ് കുട്ടി പറയുന്നത്.
advertisement
ഇതിനിടെ അറസ്റ്റിലായ പ്രതി വിവാഹം കഴിച്ചെന്നു പറയുന്ന സഹോദരിക്ക് 18 വയസ് ആയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ പെൺകുട്ടിക്ക് 18 വയസും ആറുമാസവും കഴിഞ്ഞതായാണ് പൊലീസിനോടു പറഞ്ഞിരിക്കുന്നത്. യുവാവിനും നിയമപ്രകാരം വിവാഹപ്രായം ആയിട്ടില്ല.
ജനന സർട്ടിഫിക്കറ്റ് പരിശോധിച്ച് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോക്സോ കേസ് ഉൾപ്പടെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
