അപകടത്തിൽപ്പെട്ട വാഹനത്തില്‍നിന്നും പെട്രോള്‍ ഊറ്റാൻ ശ്രമം; മോഷ്ടിച്ച വാഹനത്തിലെത്തിയ ആൾ പിടിയിൽ

Last Updated:

ക്രിക്കറ്റ് കളി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഒരുസംഘം യുവാക്കളാണ് മോഷണശ്രമം കയ്യോടെ പിടികൂടിയത്.

കാസര്‍കോട്: അപകടത്തിൽപ്പെട്ട് മറിഞ്ഞ വാഹനത്തിൽ നിന്നും പെട്രോൾ ഊറ്റാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.  വിദ്യാനഗറിൽ  മറിഞ്ഞ പാല്‍വണ്ടിയില്‍നിന്നാണ് ഇയാൾ പെട്രോള്‍ ഊറ്റാന്‍ ശ്രമിച്ചത്. ക്രിക്കറ്റ് കളി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഒരുസംഘം യുവാക്കള്‍ മോഷണശ്രമം കയ്യോടെ പിടികൂടി.
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അബ്ദുല്ല ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ചത് മോഷ്ടിച്ച വാനിലാണെന്ന് മനസ്സിലായത്. സംഭവത്തിൽ ചട്ടഞ്ചാൽ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സ്വകാര്യ പാല്‍ കമ്പനിയുടെ വണ്ടിയാണ് വിദ്യാനഗറില്‍ മറിഞ്ഞത്. മഞ്ചേശ്വരം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ബോവിക്കാനം സ്വദേശിയായ ഡ്രൈവർ പരുകളില്ലാതെ രക്ഷപ്പെട്ടിരുന്നു. കൂട്ടുപ്രതികളെ കണ്ടെത്താൻ പിടിയിലായ അബ്ദുല്ലയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അപകടത്തിൽപ്പെട്ട വാഹനത്തില്‍നിന്നും പെട്രോള്‍ ഊറ്റാൻ ശ്രമം; മോഷ്ടിച്ച വാഹനത്തിലെത്തിയ ആൾ പിടിയിൽ
Next Article
advertisement
പിണറായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി
പിണറായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി
  • കണ്ണൂർ പിണറായിയിൽ സ്ഫോടക വസ്തു കൈകാര്യം ചെയ്യുമ്പോൾ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറുകയായിരുന്നു.

  • നാടൻ ബോംബ് പൊട്ടിയെന്ന പ്രചാരണം തെറ്റാണെന്നും, വിജയാഘോഷ പടക്കമാണെന്നു സിപിഎം വാദിക്കുന്നു.

  • പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ സമീപപ്രദേശങ്ങളിൽ രാഷ്ട്രീയ അക്രമവും ബോംബ് സ്ഫോടനവും റിപ്പോർട്ട് ചെയ്തു.

View All
advertisement