TRENDING:

ഇടുക്കിയിൽ കുത്തേറ്റു മരിച്ച രേഷ്മയെ അവസാനം കണ്ടത് ബന്ധുവായ യുവാവിനൊപ്പം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Last Updated:

ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. സ്കൂൾ സമയം കഴിഞ്ഞിട്ടും രേഷ്മ വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: പള്ളിവാസലിൽ പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. കുത്തേറ്റ് മരിച്ച രേഷ്മ കഴിഞ്ഞ ദിവസം വൈകിട്ട് ബന്ധുവായ അനുവിനൊപ്പം നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, അനു ഒളിവിൽ പോയിരിക്കുകയാണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
advertisement

ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. സ്കൂൾ സമയം കഴിഞ്ഞിട്ടും രേഷ്മ വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് ബന്ധുവായ അനുവിനൊപ്പം പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി ചിലർ വിവരമറിയിച്ചത്.

Also Read- കടം വാങ്ങിയ പണം തിരികെ നൽകാനായില്ല; 2 ലക്ഷം രൂപയ്ക്ക് മകളെ വിറ്റ് പിതാവ്

അനുവിനൊപ്പം മകൾ പോകുന്നത് കണ്ടതായി സുഹൃത്തുക്കൾ പറഞ്ഞതായി രേഷ്മയുടെ പിതാവ് രാജേഷും പറഞ്ഞിരുന്നു. തുടർന്ന് ഈ ഭാഗത്ത് തിരച്ചിൽ നടത്തിയതോടെയാണ് കാട്ടിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലത്തിന് സമീപത്തുനിന്നായി ഒരു മൊബൈൽ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് അനുവിന്റെ മൊബൈൽ ഫോൺ ആണെന്നാണ് സംശയം. നേരത്തെ അനുവുമായുള്ള രേഷ്മയുടെ സൗഹൃദത്തെച്ചൊല്ലി ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതേക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

advertisement

Also Read- നടൻ ആര്യ വിവാഹവാഗ്ദാനം നൽകി 80 ലക്ഷം രൂപ തട്ടി; പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി

ഇതിനിടെ, കുമളിയിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു സംഭവം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം താമസിച്ചിരുന്ന യുവതിയെ സുഹൃത്തായ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുമളി താമരകണ്ടത്ത് വാടകക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി വാഗമൺ കോട്ടമല സ്വദേശി ഈശ്വരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കുറ്റം സമ്മതിച്ചിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയയും ഈശ്വരനും എട്ടു മാസം മുൻപാണ് ഒന്നിച്ചു താമസം ആരംഭിച്ചത്. റസിയയ്ക്കൊപ്പം ആദ്യ ബന്ധത്തിലെ മകനും ഉണ്ടായിരുന്നു. അടുത്ത നാളുകളിലായി റസിയയുടെ മകനെ ഈശ്വരൻ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇത് സംബന്ധിച്ച് കുട്ടി ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. ചൈൽഡ് ലൈനിൽ നിന്ന് അന്വേഷണം ഉണ്ടായതിന്‍റെ പേരിൽ റസിയയും ഈശ്വരനും തെറ്റിപ്പിരിഞ്ഞു.

advertisement

തുടർന്നു റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറി. എന്നാൽ ഇന്നലെ രാവിലെ റസിയ താമസിക്കുന്ന സ്ഥലത്തെത്തിയ ഈശ്വരൻ ഇവരെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടു. തുടർന്നു റസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ്‌ മരണം സംഭവിച്ചത്. കൃത്യം നടത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട പ്രതി ഈശ്വരനെ വാഗമണിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് ഈശ്വരനെതിരെ പൊലീസ് കേസെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇടുക്കിയിൽ കുത്തേറ്റു മരിച്ച രേഷ്മയെ അവസാനം കണ്ടത് ബന്ധുവായ യുവാവിനൊപ്പം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories