കടം വാങ്ങിയ പണം തിരികെ നൽകാനായില്ല; 2 ലക്ഷം രൂപയ്ക്ക് മകളെ വിറ്റ് പിതാവ്

Last Updated:

മാതാവിനൊപ്പം എത്തിയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

മീററ്റ്: കടം വാങ്ങിയ പണം തിരികെ നൽകാനാകാത്തതിനെ തുടർന്ന് സ്വന്തം മകളെ വിറ്റ് പിതാവ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പെൺകുട്ടി തന്നെയാണ് തന്നെ പിതാവ് വിറ്റെന്ന് പൊലീസിൽ പരാതി നൽകിയത്.
രണ്ട് ലക്ഷം രൂപയ്ക്ക് പിതാവ് തന്നെ വിറ്റെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. മാതാവിനൊപ്പം എത്തിയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. മകളെ വിൽക്കുന്നത് എതിർത്തതിന്റെ പേരിൽ ഭർത്താവ് ഇരുമ്പ് വടി ഉപയോഗിച്ച് മർദിച്ചതായി സ്ത്രീയും പൊലീസിനോട് പറഞ്ഞു.
പ്രതാപ് പൂർ സ്വദേശികളാണ് പെൺകുട്ടിയും കുടുംബവും. നേരത്തേ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പെൺകുട്ടിയുടെ പിതാവ്. ഇതിനെ തുടർന്ന് തിഹാർ, ദാസ്ന ജയിലുകളിലും ഇയാൾ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
You may also like:പ്രണയം തകര്‍ത്ത സഹോദരനെ പീഡനക്കേസിൽ കുടുക്കിയത് സഹോദരി; സത്യം തിരിച്ചറിഞ്ഞ കോടതി വെറുതെ വിട്ടു
ബറോത്ത് ജില്ലയിലുള്ള ഒരാളിൽ നിന്നും ഭർത്താവ് രണ്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ചു നൽകാൻ കഴിയാത്തതിനെ തുടർന്ന് മകളെ അയാൾക്ക് വിൽക്കുകയുമായിരുന്നുവെന്ന് സ്ത്രീ പൊലീസിനെ അറിയിച്ചു.
advertisement
You may also like:ജയിൽ ചാടി വീട്ടിലെത്തി; ലോക്ക്ഡൗണിൽ വീട്ടുകാരുമായി ഒത്തുപോകുന്നില്ല; തിരികെ ജയിലിലാക്കണമെന്ന് ആവശ്യം
ഒരു വർഷത്തോളം പെൺകുട്ടി ഇയാളുടെ തടവിലായിരുന്നു. ഈ സമയത്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും പെൺകുട്ടി മൊഴി നൽകി. ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി ഇയാളുടെ കണ്ണുവെട്ടിച്ച് വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്. അമ്മയുടെ സഹായത്തോടെ പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മീററ്റ് എസ്പി രമാർജി അറിയിച്ചു. പിതാവിനെതിരെ മകളും അമ്മയും ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്നും ഇതിനെ കുറിച്ച് ഗൗരവമായി അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു.
advertisement
മറ്റൊരു സംഭവത്തിൽ, അമ്മയെ മർദ്ദിച്ച ഓട്ടോഡ്രൈവറെ മക്കൾ തല്ലിക്കൊന്നു. ഗുജറാത്തിലെ വഡോദരയിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. മനോജ് പർമാർ(34) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയൽവാസിയായ സ്ത്രീയെയാണ് മർദ്ദിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, അടുത്തിടെയാണ് മനോജ് പർമാർ വിവാഹിതനായത്. മനോജിന്റെ വിവാഹത്തെ കുറിച്ച് രാധ പർമാർ എന്ന സ്ത്രീ അദ്ദേഹത്തെ കളിയാക്കിയിരുന്നു. നിർദോഷമായ പരിഹാസമായിരുന്നു സ്ത്രീയുടേതെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ കളിയാക്കലിൽ പ്രകോപിതയായ മനോജ് കുമാർ രാധയെ നിരവധി തവണ മർദ്ദിച്ചു. ഇതിനെ തുടർന്നാണ് രാധയുടെ രണ്ട് ആൺമക്കളും സുഹൃത്തുക്കളും ചേർന്ന് മനോജിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചത്.
advertisement
രാധയുടെ മക്കളായ സഞ്ജയ്, ഗണേഷ് എന്നിവർ ഋത്വിക് പർമാർ എന്ന സുഹൃത്തിനും തിരിച്ചറിയാത്ത മറ്റൊരാൾക്കും ഒപ്പം ചേർന്ന് മനോജിനടുത്തേക്ക് എത്തുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെ മകാർപുര റെയിൽവേസ്റ്റേഷന് സമീപത്തു വെച്ച് മനോജിനെ സംഘം ആക്രമിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കടം വാങ്ങിയ പണം തിരികെ നൽകാനായില്ല; 2 ലക്ഷം രൂപയ്ക്ക് മകളെ വിറ്റ് പിതാവ്
Next Article
advertisement
ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി
ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി
  • പ്രധാനമന്ത്രി മോദി ആർഎസ്എസിന്റെ 100-ാം വാർഷികത്തിൽ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തു.

  • നാണയത്തിൽ ഭാരതമാതാവിൻ്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്.

  • ആർഎസ്എസിന്റെ ആപ്തവാക്യം "രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ" നാണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

View All
advertisement