നടൻ ആര്യ വിവാഹവാഗ്ദാനം നൽകി 80 ലക്ഷം രൂപ തട്ടി; പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി
- Published by:Anuraj GR
- news18-malayalam
Last Updated:
സാമ്പത്തിക ബുദ്ധിമുട്ടുണ്ടായെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ആര്യ തന്നെ സമീപിച്ചത്. തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും ആര്യ അറിയിച്ചതായി യുവതി പറയുന്നു.
ന്യൂഡൽഹി; പ്രശസ്ത തെന്നിന്ത്യൻ നടൻ ആര്യ, വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ തട്ടിയെടുത്തതായി ജർമ്മൻ യുവതിയുടെ പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാൻ യുവതി പരാതി നൽകിയത്. വിദ്ജ നവരത്‌നരാജ എന്ന യുവതിയാണ് പരാതിയുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഇതേത്തുടർന്ന് ആര്യയ്ക്കെതിരായ ആരോപണം പരിശോധിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചെന്നൈയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നയാളാണ് യുവതി. ജർമ്മൻ വംശജ കൂടിയായ ഇവർ ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമ്മാൻ, ഹുസൈനി എന്നിവർ മുഖേനയാണ് ആര്യയുമായി ബന്ധപ്പെടുന്നത്. മുഹമ്മദ് അര്‍മ്മാന്‍, ഹുസൈനി എന്നിവരും തന്നെ വഞ്ചിച്ചതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും നിരവധി വാഗ്ദാനങ്ങൾ നൽകി പണം തട്ടിയെടുത്തയാണ് യുവതി പറയുന്നത്. തമിഴ് നടന്‍ ആര്യയുടെയും അദ്ദേഹത്തിന്റെ മാതാവ് ജമീലയുടെയും സാന്നിധ്യത്തിലായിരുന്നു പണമിടപാട് നടന്നതെന്നും പരാതിയില്‍ പറയുന്നു.
ലോക്ക്ഡൌൺ കാലത്ത് സിനിമകൾ കുറവായതോടെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ആര്യ തന്നെ സമീപിച്ചത്. തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും ആര്യ അറിയിച്ചു. പക്ഷേ അയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നു. സമാനമായ രീതിയില്‍ ഇയാള്‍ നിരവധി യുവതികളെ വഞ്ചിച്ചിട്ടുണ്ടെന്ന് പിന്നീട് ആണ് തിരിച്ചറിയുന്നതെന്നും യുവതി പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
advertisement

പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ആര്യയെയും അയാളുടെ അമ്മയെയും വിളിച്ചിരുന്നു. എന്നാല്‍, അവര്‍ എന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചു. ഭീഷണിപ്പെടുത്തുകയും ചെയ്തു. നിയമത്തിന് എന്നെ സഹായിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് പിടിപാടുണ്ടെന്നും പറഞ്ഞു. ഇതുപോലെയുള്ള ക്രിമിനലുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു
പരസ്പരം സംസാരിച്ചതിന്റെയും പണം അയച്ച് നല്‍കിയതിന്റെയും എല്ലാ തെളിവുകളും തന്റെ കൈവശമുണ്ട്. എന്റെ പണം തിരിച്ച് ലഭിക്കാൻ സഹായിക്കുന്ന തരത്തിലുള്ള അന്വേഷണവും നടപടിയും വേണം. നിരവധി ഇടങ്ങളില്‍ അയാള്‍ക്കെതിരെ ഞാന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒന്നിലും തീരുമാനമുണ്ടായില്ല. നിങ്ങളാണ് അവസാന പ്രതീക്ഷ, നീതി ലഭിക്കുമെന്ന് കരുതുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
advertisement
You May Also Like- പ്രണയം തകര്‍ത്ത സഹോദരനെ പീഡനക്കേസിൽ കുടുക്കിയത് സഹോദരി; സത്യം തിരിച്ചറിഞ്ഞ കോടതി വെറുതെ വിട്ടു
തമിഴിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ആര്യ എന്ന പേരിലറിയപ്പെടുന്ന ജംഷാദ് സീതിരകത്ത്. 1980 ഡിസംബർ 11-ന് കേരളത്തിലെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ ജനിച്ച ജംഷാദ് 2005-ൽ 'ഉള്ളം കേക്കുമേ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ചു. 'അറിന്തും അറിയാമലും' ആണ് ആദ്യം റിലീസായ ചിത്രം. ഇരുപതിലധികം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. പറ്റിയൽ (2006), നാൻ കടവുൾ (2009), മദ്രാസപ്പട്ടിണം (2010), ബോസ് എങ്കിറ ബാസ്‌കരൻ (2010) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നതിനിടെ സംവിധായകൻ ജീവയാണ് ആര്യയെ കണ്ടെത്തുന്നത്. വിഷ്‌ണുവർധന്റെ 'അറിന്തും അറിയാമലും' ആണ് ആര്യയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഈ ചിത്രത്തിലെ 'കുട്ടി' എന്ന കഥാപാത്രത്തിന് തമിഴിലെ മികച്ച പുരുഷ അരങ്ങേറ്റക്കാരനുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു. നാൻ കടവുൾ, മദ്രാസിപട്ടണം എന്നീ ചിത്രങ്ങളിൽ ആര്യയുടെ അഭിനയം നിരൂപകശ്രദ്ധ പിടിച്ചുപറ്റി.
Location :
First Published :
February 19, 2021 7:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടൻ ആര്യ വിവാഹവാഗ്ദാനം നൽകി 80 ലക്ഷം രൂപ തട്ടി; പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി