TRENDING:

യൂട്യൂബർ റിൻസി മുംതാസ് സിനിമ പ്രൊമോഷന്റെ മറവിൽ ലഹരിമരുന്ന് കടത്തിയതായി കണ്ടെത്തൽ

Last Updated:

ലഹരിയിടപാടുകൾക്ക് സിനിമാ ബന്ധങ്ങൾ ഉപയോഗിച്ചതായി അന്വേഷണ സംഘം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചിയിൽ ലഹരിക്കേസിൽ പിടിയിലായ യൂട്യൂബർ റിൻസി മുംതാസ് (Rincy Mumtaz) സിനിമാ പ്രൊമോഷന്റെ മറവിൽ ലഹരിമരുന്ന് കടത്തിയതായി കണ്ടെത്തി. ലഹരിയിടപാടുകൾക്ക് സിനിമ ബന്ധങ്ങൾ ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. റിൻസിയെയും ആൺസുഹൃത്ത് യാസറിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ്‌ പോലീസിന്റെ തീരുമാനം.
റിൻസി മുംതാസ്
റിൻസി മുംതാസ്
advertisement

പാലച്ചുവടിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പത്ത് മാസമായി പ്രതികൾ ലഹരിയിടപാടുകൾ നടത്തുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സിനിമാ മേഖലയിലുള്ളവർ നിരന്തരം ഈ ഫ്ലാറ്റിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ബംഗളുരുവിൽ നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പാക്ക് ചെയ്തിരുന്നത് ഫ്ലാറ്റിൽ വെച്ചാണെന്നും ആവശ്യക്കാർ അവിടെയെത്തി ലഹരിമരുന്ന് കൈപ്പറ്റിയിരുന്നതായും പ്രതികൾ പൊലീസിന് മൊഴി നൽകി.

ലഹരി വാങ്ങാൻ യാസറിന് പണം നൽകിയിരുന്നത് റിൻസിയാണ്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഉപഭോക്താക്കൾക്ക് മയക്കുമരുന്നിന്റെ ചിത്രങ്ങൾ വാട്സാപ്പിലൂടെ അയച്ചുകൊടുത്തതിന്റെ തെളിവുകളും ലഭിച്ചു. ലഹരി കച്ചവടത്തിനായി കൈകാര്യം ചെയ്തിരുന്നത് 75ലധികം വാട്സപ്പ് ഗ്രൂപ്പുകളാണ്.

advertisement

റിൻസിയെയും യാസറിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ്‌ അന്വേഷണസംഘത്തിന്റെ തീരുമാനം. റിൻസി നടത്തിയത് ലക്ഷങ്ങളുടെ ലഹരി കച്ചവടമാണെന്നാണ് പൊലീസ് പറയുന്നത്. വയനാട്ടിൽ നിന്ന് ലഹരിയുമായി പിടിയിലായ സംഘമാണ് റിൻസിയെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയത്. അതേസമയം, റിൻസി തന്റെ മാനേജരെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് നടൻ ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

Summary: Rinzi Mumthaz, the film promoter who was caught with MDMA has been found to have carried out drug trafficking in the guise of movie promotions

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
യൂട്യൂബർ റിൻസി മുംതാസ് സിനിമ പ്രൊമോഷന്റെ മറവിൽ ലഹരിമരുന്ന് കടത്തിയതായി കണ്ടെത്തൽ
Open in App
Home
Video
Impact Shorts
Web Stories