TRENDING:

Rizwana death| 'ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആകുന്നില്ല'; റിസ്‌വാന കൂട്ടുകാർക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ

Last Updated:

'ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടോവാന്‍, സഹിച്ചു മതിയായി' എന്നായിരുന്നു റിസ്‌വാന കൂട്ടുകാരിക്ക് അയച്ച മെസേജ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വടകര: ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അഴിയൂര്‍ സ്വദേശിനി റിസ്‌വാന (Rizwana death) (Rizwana)കൂട്ടുകാരുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്. ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ചാണ് റിസ്‌വാന കൂട്ടുകാരുമായി സംസാരിച്ചിരുന്നത്.
advertisement

'ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടോവാന്‍, സഹിച്ചു മതിയായി' എന്നായിരുന്നു റിസ്‌വാന കൂട്ടുകാരിക്ക് അയച്ച മെസേജ്. സ്വന്തം വീട്ടിലേക്ക് പൊയ്ക്കൂടെ എന്ന് കൂട്ടുകാരി ചോദിച്ചപ്പോൾ 'വിടണില്ല' എന്നായിരുന്നു മറുപടി. ഭര്‍ത്താവായ ഷംനാസിനോട് കാര്യങ്ങള്‍ പറയൂവെന്ന് കൂട്ടുകാരി പറഞ്ഞപ്പോള്‍, ' അവരെല്ലാം ഒറ്റക്കെട്ടാണ്, ഞാന്‍ എത്രയായാലും പുറത്താ' എന്നും മറുപടി നല്‍കി.

Also Read-ഭർതൃവീട്ടിലെ അലമാരയിൽ യുവതി‌ തൂങ്ങി മരിച്ചനിലയിൽ‌; പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഭർതൃവീട്ടിൽ മകൾ അനുഭവിച്ച പീഡനങ്ങൾ വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചാറ്റുകൾ എന്നാണ് കുടുംബം ആരോപിക്കുന്നത്. പീഡനത്തെ കുറിച്ച് മകള്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിതാവ് റഫീഖ് പറയുന്നു. ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് മകള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകള്‍ ഒരിക്കലും തൂങ്ങിമരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

advertisement

Also Read-പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം; കേസ് ജയിക്കുമെന്ന് വെല്ലുവിളിച്ച് പ്രതി ഷൈബിന്‍ അഷ്റഫ്

ഈ മാസം ആദ്യമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്‌വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത്. ‌മരണവിവരം ഭര്‍തൃവീട്ടുകാര്‍ അറിയിക്കാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

advertisement

അതേസമയം, റിസ്‌വാനയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറല്‍ എസ് പി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ആര്‍ ഹരിദാസിനാണ് അന്വേഷണച്ചുമതല.

ശ്രദ്ധിക്കുക

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Rizwana death| 'ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആകുന്നില്ല'; റിസ്‌വാന കൂട്ടുകാർക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ
Open in App
Home
Video
Impact Shorts
Web Stories