കോഴിക്കോട്: വടകര (Vadakara) അഴിയൂര്‍ സ്വദേശിനിയായ 21കാരി റിസ്വാനയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് (crime branch) കൈമാറി. ഭര്‍തൃവീട്ടിലെ അലമാരക്കുള്ളിൽ റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറല്‍ എസ് പി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ആര് ഹരിദാസിനാണ് അന്വേഷണച്ചുമതല.
ഈ മാസമാദ്യമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത്. അതേസമയം, റിസ്വാനയുടെ മരണവിവരം ഭര്‍തൃവീട്ടുകാര്‍ അറിയിക്കാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് മകള്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിതാവ് റഫീഖ് പറയുന്നു. ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് മകള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകള്‍ ഒരിക്കലും തൂങ്ങിമരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
റിസ്വാന മരിച്ചവിവരം പൊലീസില്‍ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയില്‍ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇത് സംശയമുണ്ടാക്കുന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു.
മദ്യപാനം ചോദ്യംചെയ്ത രണ്ടുപെണ്‍മക്കളെ അടിച്ചുകൊന്നു; പിതാവ് അറസ്റ്റില്തമിഴ്നാട്ടിൽ മദ്യപാനം ചോദ്യം ചെയ്ത പെണ്മക്കളെ അച്ഛന് അടിച്ചുകൊന്നു. കാഞ്ചീപുരം ജില്ലയിലാണ് ദാരുണസംഭവം. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന നന്ദിനി (16), ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ദീപ (14) എന്നിവരെയാണ് പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവ് ഗോവിന്ദരാജനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരമായി മദ്യപിച്ചെത്തുന്ന ഗോവിന്ദരാജന്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അമ്മ ജോലിയ്ക്ക് പോയ സമയം പിതാവിന്റെ മദ്യപാനം ഇവര്‍ ചോദ്യം ചെയ്തത്. ഇതില്‍ പ്രകോപിതനായ ദോവിന്ദരാജന്‍ കുട്ടികളെ അടിക്കുകയായിരുന്നു.
മരത്തടികൊണ്ട് തലയ്ക്കടിച്ചതാണ് പെണ്‍കുട്ടികള്‍ മരിക്കാനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഗോവിന്ദരാജന്റെ മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ രണ്ടാമത്തെ മകള്‍ നദിയ ഒരുമാസം മുമ്പ് ജീവനൊടുക്കിയിരുന്നു. മക്കളെ കൊന്നശേഷം ഒളിച്ചിരുന്ന ഗോവിന്ദരാജനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.