TRENDING:

കുന്നംകുളത്തെ സനൂപ്: ആറാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ

Last Updated:

ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശി സിയാദ് (36), തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഹഖ് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് ആറ് ആഴ്ചയ്ക്കിടെ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകർ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: ആറാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപ്. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശി സിയാദ് (36), തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ  ഹഖ് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് ആറ് ആഴ്ചയ്ക്കിടെ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകർ.
advertisement

2020 ഓഗസ്റ്റ് 18, ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനായ സിയാദ്  (36)ആണ് കൊല്ലപ്പെട്ടത്. സിപിഎം എംഎസ്എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്നു  സിയാദ്. സംഭവത്തിൽ കായംകുളം സ്വദേശി മുജീബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ സംരക്ഷിച്ചതിന് കോൺഗ്രസ് കൗൺസിലറെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. കൊലപാതകത്തിന് പിന്നിൽ നാലംഗ ക്വട്ടേഷൻ സംഘമാണെന്നായിരുന്നു പൊലീസ് വിശദീകരണം.

2020 ഓഗസ്റ്റ് 30, തിരുവനന്തപുരം: തിരുവോണ തലേന്ന് തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ട് സി.പി.എം-ഡിവൈ.എഫ്.ഐ  പ്രവർത്തകർ കൊല്ലപ്പെട്ടത് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഹഖ് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ഹഖ് മുഹമ്മദ് സി.പി.എം കലിങ്ങില്‍ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗവും മിഥിരാജ് ഡി.വൈ.എഫ്.ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്ന് സി.പി.എമ്മും ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണെന്ന നിലപാടുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

advertisement

2020 ഒക്ടോബർ 4, തൃശൂർ: രാത്രി പതിനൊന്നോടെയാണ് തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിലെ സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ മൂന്ന് സിപിഎം പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.

തൃശൂരിൽ നടന്നത് ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണെന്ന് മന്ത്രി എ.സി മൊയ്തീൻ ആരോപിച്ചു. ആർ.എസ്.എസ് ബജ്റംഗ്ദൾ പ്രവർത്തകർ കൊലപാതകത്തിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.

advertisement

View Survey

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുന്നംകുളത്ത് സഖാവ് സനൂപിനെ വെട്ടിക്കൊല്ലാൻ നേതൃത്വം നൽകിയത്, കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കെ ബി ജെ പിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.  ബി ജെ പിയും കോൺഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആ പാർട്ടികളിലെ നേതാക്കൻമാർ ക്രിമിനലുകളായ പ്രവർത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉൻമൂലനം ചെയ്യാൻ വേണ്ടി ഉപയോഗിക്കുകയാണെന്നും കോടയിയേരി കുറ്റപ്പെടുത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കുന്നംകുളത്തെ സനൂപ്: ആറാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ
Open in App
Home
Video
Impact Shorts
Web Stories