കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
സിയാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് കായംകുളം നഗരസഭ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
ആലപ്പുഴ: കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു. എംഎസ്എം സ്കൂളിന് സമീപം താമസിക്കുന്ന വൈദ്യൻ വീട്ടിൽ സിയാദ് (36) ആണ് മരിച്ചത്. കോവിഡ് ക്വറന്റീൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങവെ ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ ഫയർസ്‌റ്റേഷനു സമീപത്ത് റോഡിലായിരുന്നു സംഭവം.
കുത്തേറ്റ് വീണ സിയാദിനെ ഉടൻ തന്നെ കായംകുളം താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരളിന് ആഴത്തിൽ ഏറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വെറ്റ മുജീബിനെ പൊലീസ് തെരയുന്നു. സിപിഎം എരുവ ലോക്കലിലെ എംഎസ്എം സി ബ്രാഞ്ചംഗമാണ് സിയാദ്.
TRENDING 'തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടൽ'; അന്വേഷണം ആവശ്യപ്പെട്ട് മാർക് സക്കർബർഗിന് കോൺഗ്രസിന്റെ കത്ത് [NEWS]COVID 19 | കേരളത്തിൽ നിന്ന് പോയ 227 പേർക്ക് മറ്റു സംസ്ഥാനങ്ങളിൽ വച്ച് കോവിഡ് ബാധിച്ചു [NEWS] രോഹിത് ശർമ ഉൾപ്പെടെ നാലു പേർക്ക് ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ[NEWS]
സിയാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് കായംകുളം നഗരസഭ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 19, 2020 6:36 AM IST