TRENDING:

ടെക്സ്റ്റ് ബുക്ക് വിതരണത്തിന് വിളിച്ചുവരുത്തി വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രധാന അധ്യാപകൻ അറസ്റ്റിൽ

Last Updated:

പുസ്തകം കൈപറ്റാൻ എത്തിയ യുവതിക്ക് നേരെ ഓഫീസ് മുറിയിൽ വെച്ച് പീഡന ശ്രമം നടന്നു എന്നാണ് ആരോപണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: വിദ്യാർഥിയുടെ അമ്മയെ പ്രധാന അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കണ്ണൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂൾ പ്രധാന അധ്യാപകൻ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി. വിനോദാണ് (52) അറസ്റ്റിലായത്. കഴിഞ്ഞ ചെവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ടെക്സ്റ്റ് ബുക്ക് വിതരണ ആവശ്യത്തിന് വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.
advertisement

Also Read- കണ്ണൂരിൽ ഇറച്ചിക്കോഴികളുമായെത്തിയ വാഹനം തട്ടിയെടുത്തു നശിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

പുസ്തകം കൈപറ്റാൻ എത്തിയ യുവതിക്ക് നേരെ ഓഫീസ് മുറിയിൽ വെച്ച് പീഡന ശ്രമം നടന്നു എന്നാണ് ആരോപണം. പാനൂർ പൊലീസാണ് പ്രധാന അധ്യാപകന് എതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ വിനോദിനെ രണ്ട് ആഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഈ അധ്യായന വർഷമാണ് വർഷമാണ് വിനോദ് പ്രധാന അധ്യാപകനായി ചുമതലയേറ്റത്.

Also Read- ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ ഭാര്യയും ഹോട്ടൽ ജീവനക്കാരനായ കാമുകനും അറസ്റ്റിൽ

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ടെക്സ്റ്റ് ബുക്ക് വിതരണത്തിന് വിളിച്ചുവരുത്തി വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രധാന അധ്യാപകൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories