നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂരിൽ ഇറച്ചിക്കോഴികളുമായെത്തിയ വാഹനം തട്ടിയെടുത്തു നശിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

  കണ്ണൂരിൽ ഇറച്ചിക്കോഴികളുമായെത്തിയ വാഹനം തട്ടിയെടുത്തു നശിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

  സാമ്പത്തിക ഇടപാടിലുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം

  • Share this:
  കണ്ണൂരിൽ ഇറച്ചി കോഴികളുമായി എത്തിയ വാഹനം തട്ടിയെടുത്ത് നശിപ്പിച്ചു. ചപ്പാരപ്പടവ് ടൗണിൽ പാലത്തിനടിയൽ വെച്ചാണ് അഞ്ചംഗസംഘം വാഹനം തട്ടിയെടുത്തത്. വാനിന്റെ ഡ്രൈവർ നിടിയേങ്ങ വട്ടക്കോലിലെ സ്റ്റേനോജ് തോമസിനെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട ശേഷം വാഹനം തട്ടിയെടുത്തത് നശിപ്പിച്ചു എന്നാണ് പരാതി.

  Also Read-മഫ്തിയിലെത്തിയപ്പോൾ തടഞ്ഞ പൊലീസുകാരിക്ക് സ്ഥലം മാറ്റം; വിശദീകരണവുമായി ഡിസിപി ഐശ്വര്യ ഡോങ്റെ

  സംഭവത്തിൽ ചൊറുക്കള ചാണ്ടിക്കരിയിലെ കെ.പി. ഷെഹീറിനെ (40) പോലീസ് അറസ്റ്റ്‌ ചെയ്തു. ബക്കളത്തെ റാഷിദ്, മന്നയിലെ അനസ്, മുസമ്മിൽ, കുപ്പത്തെ മുസ്തഫ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

  തട്ടികൊണ്ട് പോകുമ്പോൾ വാനിൽ 21 പെട്ടി കോഴികൾ ഉണ്ടായിരുന്നു. വാഹനത്തിന്റെ നാല്‌ ടയറുകൾ കുത്തിക്കീറി നശിപ്പിച്ച നിലയിലാണ്. മഴുപോലുള്ള ആയുധമുപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ച് നശിപ്പിച്ചിട്ടുണ്ട്. സീറ്റുകൾ കുത്തിക്കീറി നശിപ്പിച്ച നിലയിലാണ്. എഞ്ചിനകത്ത് മണൽവാരിയിട്ടിട്ടുണ്ട്.

  Also Read-'സമസ്തയെ ആരും നിയന്ത്രിക്കാന്‍ വരേണ്ട'; നിലപാട് പ്രഖ്യാപിച്ച് ജിഫ്രി തങ്ങള്‍; മായിന്‍ ഹാജിക്കെതിരെ അന്വേഷണം

  പുഷ്പഗിരിയിലെ വിജനമായ സ്ഥലത്തു നിന്നാണ് എസ്.ഐ. എ.വി. ചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വാഹനം കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിലുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഇൻസ്‌പെക്ടർ എൻ.കെ. സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
  Published by:Asha Sulfiker
  First published:
  )}