കാറിലും ബൈക്കിലും ഓട്ടോയിലുമായി എത്തിയ 11 അംഗ സംഘമാണ് സയ്യിദ് സ്വലാഹുദ്ധീനെ കൊലപ്പെടുത്തിയത് എന്ന് പോലീസിന് വിവരം ലഭിച്ചു. ഇന്ന് പുലർച്ചയെയാണ് മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ഇവർ നേരത്തെ നടന്ന രാഷ്ട്രീയ ആക്രമണങ്ങളിൽ പ്രതികളാണ്.
Also Read: കണ്ണൂരിൽ കൊല്ലപ്പെട്ട SDPI പ്രവർത്തകന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്
കണ്ണവം സി.ഐ കെ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം കൊലയാളികൾ സഞ്ചരിച്ച കാർ കണ്ടെടുത്തു. കോളയാട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണിത്. ചിറ്റാരിപ്പറമ്പ് അമ്മാറമ്പ് കോളനിക്ക് സമീപത്തെ നമ്പൂതിരി കുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ. സംഘർഷം വ്യാപിക്കാതിരിക്കാൻ ജില്ലയിൽ പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
advertisement
സലാഹുദ്ദീന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തലശേരി ജനറൽ ആശുപത്രിയിൽ മെഡിക്കൽ ബോർഡ് ചേർന്നാണ് പോസ്റ്റ്മോർട്ടത്തിനായി മാനദണ്ഡങ്ങൾ തീരുമാനിച്ചത്.