advertisement

കണ്ണൂരിൽ കൊല്ലപ്പെട്ട SDPI പ്രവർത്തകന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്

Last Updated:

തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂർ: കണ്ണവത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകൻ സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽവെച്ച് സലാഹുദ്ദീനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഇതിനിടെ, കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ പടിക്കച്ചാലിൽ നടന്ന പ്രതിഷേധപ്രകടനത്തിനെതിരെ ബോംബേറുണ്ടായി. എസ്.ഡി.പി.ഐയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന ബോംബേറിൽ ഒരാൾക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. ആർഎസ്എ‍സ് പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് എസ്.ഡി.പി.ഐ ആരോപിക്കുന്നു.
advertisement
2018 ജനുവരിയിൽ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് ഇന്നലെ കണ്ണൂരിൽ കൊല്ലപ്പെട്ട സലാഹുദ്ദീൻ. പ്രതികാരക്കൊലയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.
സഹോദരിമാരോടൊപ്പം സലാഹുദ്ദീൻ കാറിൽ പോകവേ ഒരു ബൈക്ക് വന്നു തട്ടി. രണ്ടാളുകൾ നിലത്തുവീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചുതന്നെ സലാഹുദ്ദീൻ മരിച്ചു.
advertisement
മുപ്പതുകാരനായ സലാഹുദ്ദീന് രണ്ട് മക്കളുണ്ട്. കണ്ണവത്തെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവായ സലാഹുദ്ദീൻ ശ്യാമപ്രസാദ് കൊലക്കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
കണ്ണൂരിൽ കൊല്ലപ്പെട്ട SDPI പ്രവർത്തകന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement