കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് റോഡ് ഉപരോധിച്ചു; മലപ്പുറത്ത് അഞ്ഞൂറോളം SDPI പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Last Updated:

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടിയതിനും, അനുമതി ഇല്ലാതെ റോഡ് ഉപരോധിച്ച് സമരം നടത്തിയതിനുമാണ് കേസ്

മലപ്പുറത്ത് ദേശീയ പാത ഉപരോധിച്ച അഞ്ഞൂറോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടം കൂടി ഹൈവേ ഉപരോധിച്ചതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും, അനുമതി ഇല്ലാതെ റോഡ് ഉപരോധിച്ച് സമരം നടത്തിയതിനുമാണ് കേസെടുത്തതെന്ന് മലപ്പുറം ഡിവൈഎസ്പി പറഞ്ഞു.
എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡൻറ് എസ് പി അമീര്‍ അലിയെയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി.എ റഊഫിനേയും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
അഞ്ഞൂറിലധികം ആളുകളാണ് മലപ്പുറം ടൗണില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തടിച്ചുകൂടി ഉപരോധം നടത്തിയത്. സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ഹൈവേ ഉപരോധത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് സമരം നടന്നത്. ചൊവ്വാഴ്ച രാവിലെ പത്തോടെ നടന്ന സമരത്തെ തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് റോഡ് ഉപരോധിച്ചു; മലപ്പുറത്ത് അഞ്ഞൂറോളം SDPI പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement