TRENDING:

ഭാര്യയുടെ സംസ്കാരത്തിനെത്തിയ ബന്ധുവിന്‍റെ മകളെ പീഡിപ്പിച്ച 58 കാരന് 7 വര്‍ഷം കഠിതതടവ്

Last Updated:

പ്രതി കുറ്റം ചെയ്ത സാഹചര്യം വളരെ അപൂർവ്വമാണെന്നും യാതൊരു ദയയും അർഹിക്കാത്ത പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു കോടതിയോട് ആവശ്യപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂര്‍: ഭാര്യയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ
advertisement

ബന്ധുവിന്‍റെ മകളെ പീഡിപ്പിച്ച സംഭവത്തില്‍ 58കാരന് 7 വര്‍ഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂർ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചത്. 2017 നവംബർ 21 നായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ വീട്ടിൽ നിർത്തി പ്രതിയുടെ മകനോടൊപ്പം ഷോപ്പിങിന് പോയപ്പോഴായിരുന്നു സംഭവം.

Also Read- പതിനൊന്നുകാരനെ ഭക്ഷണം നൽകി പ്രലോഭിപ്പിച്ച് ലൈംഗികപീഡനത്തിനിരയാക്കിയ 48 കാരന് നാൽപത് വർഷം കഠിന തടവ്

advertisement

ഭയന്നു പോയ കുട്ടി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് വിദേശത്ത് തിരിച്ചെത്തിയപ്പോള്‍ സ്കൂളില്‍വെച്ചാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഇ – മെയിലൂടെ ഒല്ലൂര്‍ പോലീസിൽ വിവരം അറിയിച്ചു. ഇതോടെ  പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു.

Also Read- മലപ്പുറത്ത് നിന്ന് പത്തനംതിട്ട വന്ന് പതിനേഴുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന്‍ അറസ്റ്റില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരാതിയിലുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു. പ്രതി കുറ്റം ചെയ്ത സാഹചര്യം വളരെ അപൂർവ്വമാണെന്നും യാതൊരു ദയയും അർഹിക്കാത്ത പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു കോടതിയോട് ആവശ്യപ്പെട്ടു. വിധി ദിവസം കോടതിയിൽ ഹാജരാക്കാൻ തയ്യാറാകാതിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുടെ സംസ്കാരത്തിനെത്തിയ ബന്ധുവിന്‍റെ മകളെ പീഡിപ്പിച്ച 58 കാരന് 7 വര്‍ഷം കഠിതതടവ്
Open in App
Home
Video
Impact Shorts
Web Stories