മലപ്പുറത്ത് നിന്ന് പത്തനംതിട്ട വന്ന് പതിനേഴുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന്‍ അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മലപ്പുറം സ്വദേശിയായ യുവാവ് പലതവണ പെൺകുട്ടിയെ വീട്ടിലും,സ്കൂളിലും എത്തി കാണുകയും, രണ്ടുതവണ സ്കൂട്ടറിൽ എത്തി സ്കൂളിൽ നിന്നും വിളിച്ചിറക്കി ആലപ്പുഴ ബീച്ചിൽ എത്തിച്ച് ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തതായാണ് പരാതി
പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തശേഷം പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പിൽ അഭിനന്ദ് (18) ആണ് അറസ്റ്റിലായത്.
മലപ്പുറം സ്വദേശിയായ യുവാവ് പലതവണ പെൺകുട്ടിയുടെ വീട്ടിലും,സ്കൂളിലും എത്തി കാണുകയും, രണ്ടുതവണ സ്കൂട്ടറിൽ എത്തി സ്കൂളിൽ നിന്നും വിളിച്ചിറക്കി ആലപ്പുഴ ബീച്ചിൽ എത്തിച്ച് ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തതായാണ് പരാതി. കഴിഞ്ഞവർഷം മാർച്ചിൽ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ പെൺകുട്ടിക്ക് ഫോൺ കൊണ്ടുക്കൊടുക്കാനായി വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിച്ചപ്പോൾ കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു.
advertisement
യുവാവ് ഉപയോഗിച്ച സ്കൂട്ടർ വായ്പതവണ മുടങ്ങിയതിനാൽ ഫിനാൻസ് സ്ഥാപനം പിടിച്ചെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞു. ഊർജ്ജിതമായ അന്വേഷണത്തിൽ മലപ്പുറത്തെ വീടിനടുത്തുനിന്നും പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ കാണാൻ വേണ്ടി മാത്രമാണ് മലപ്പുറത്ത് നിന്നും പത്തനംതിട്ടയിൽ എത്തിയിരുന്നതെന്ന് പൊലീസിനോട് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ അലോഷ്യസ്,എസ് സി പി ഓ നാസർ,സി പി ഒമാരായ ജിതിൻ, ഫൈസൽ സുജ എന്നിവരാണ് സംഘത്തിലുള്ളത്.
Location :
Pathanamthitta,Kerala
First Published :
March 15, 2023 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് നിന്ന് പത്തനംതിട്ട വന്ന് പതിനേഴുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന്‍ അറസ്റ്റില്‍