Also Read-രാത്രി വൈകി ഫോണിൽ സംസാരിച്ചതിന് പിതാവ് വഴക്കു പറഞ്ഞു; വീട് വിട്ടിറങ്ങിയ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ
പെൺകുട്ടിയും പ്രതിയും മുൻപരിചയക്കാരായിരുന്നു.ഇരുവരും കണ്ണൂരിൽ ഒരേ സ്ഥാപനത്തിൽ നേരത്തെ ഒരുമിച്ച് ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് തീവണ്ടിയിൽ വച്ച് കൊല്ലം സ്വദേശിയായ യുവതിയെ പ്രതി കടന്നു പിടിച്ചത്.കഴിഞ്ഞ മാസം അമിതമായി ഗുളികകൾ കഴിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്.
advertisement
Also Read-Bibi Ayesha| താലിബാന് മുന്നിൽ കീഴടങ്ങിയ അഫ്ഗാനിലെ വനിതാ യോദ്ധാവ് ബീബി ആയിഷ ആരാണ്?
തുടര്‍ന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ധർമ്മടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഐ പി സി 354, 354 a, 506 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിൽ നിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തിയതായും സമ്മർദ്ദം ചെലുത്തിയതായും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.