TRENDING:

ലൈംഗിക പീഡനം, ഗർഭഛിദ്രം; നടിയുടെ പരാതിയിൽ തമിഴനാട് മുൻമന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

Last Updated:

അഞ്ച് വർഷത്തോളം തന്നോട് അടുപ്പം പുലർത്തിയിരുന്ന മണികണ്ഠൻ വിവാഹ വാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചെന്നാണ് 36കാരിയായ നടിയുടെ ആരോപണം. രാമനാഥപുരത്തുനിന്നുള്ള പ്രമുഖനായ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്നു മണികണ്ഠൻ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചുവെന്നുമുള്ള നടിയുടെ പരാതിയിൽ തമിഴ്നാട്ടിലെ മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എ മണികണ്ഠനെതിരേ പൊലീസ് കേസെടുത്തു. ചെന്നൈ അഡയാർ വനിതാ പൊലീസാണ് നടിയുടെ പരാതിയിൽ മണികണ്ഠനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
മുൻമന്ത്രി മണികണ്ഠൻ നടിക്കൊപ്പം
മുൻമന്ത്രി മണികണ്ഠൻ നടിക്കൊപ്പം
advertisement

Also Read- കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനെതിരെ ലൈംഗിക പീഡന ആരോപണം; പരാതി ഉന്നയിച്ചത് പൂർവ്വ വിദ്യാർഥികൾ

അഞ്ച് വർഷത്തോളം തന്നോട് അടുപ്പം പുലർത്തിയിരുന്ന മണികണ്ഠൻ വിവാഹ വാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചെന്നാണ് 36കാരിയായ നടിയുടെ ആരോപണം. രാമനാഥപുരത്തുനിന്നുള്ള പ്രമുഖനായ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്നു മണികണ്ഠൻ. മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടി മുന്‍മന്ത്രിയുമായി പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം വളര്‍ന്നു. ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഇരുവരും ഒന്നിച്ച് കഴിയുകയായിരുന്നു. ഇതിനിടെ മൂന്ന് തവണ ഗർഭിണിയായെന്നും എല്ലാ തവണയും മണികണ്ഠൻ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. വിവാഹത്തിന് ശേഷം കുഞ്ഞ് മതിയെന്നാണ് ആ സമയത്ത് മണികണ്ഠൻ പറഞ്ഞത്. എന്നാൽ, പിന്നീട് ഇയാൾ ബന്ധത്തിൽനിന്ന് പിന്മാറിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടിയുടെ പരാതിയിൽ പറയുന്നു.

advertisement

Also Read- കരിപ്പൂരിൽ വീണ്ടും കോടികളുടെ സ്വർണവേട്ട; രണ്ടുപേരിൽ നിന്ന് പിടികൂടിയത് മൂന്നു കിലോയോളം സ്വർണം

മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്ന് മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയെന്നും നടി പരാതിയിൽ പറയുന്നു. പിന്നീട് ണികണ്ഠന്‍ മര്‍ദിക്കുന്നത് പതിവാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാൽ പൊലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറയുന്ന വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകളും നടി പുറത്തുവിട്ടു. ചെന്നൈ സിറ്റി പൊലീസിന് നല്‍കിയ പരാതി സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി കമ്മീഷണർക്ക് കൈമാറിയിരുന്നു.

advertisement

Also Read- മൂന്നു കുട്ടികളോട് അശ്ലീലച്ചുവയിൽ സംസാരിച്ച സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

അതേസമയം, നടി ഉന്നയിച്ച എല്ലാ ആരോപണങ്ങളും മണികണ്ഠൻ നിഷേധിച്ചതായാണ് റിപ്പോർട്ട്. ആരോപണം ഉന്നയിച്ച നടിയെ തനിക്ക് അറിയില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങൾ ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. നിലവിൽ മണികണ്ഠൻ ചെന്നൈയിൽനിന്ന് കടന്നതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടിടിവി ദിനകരനൊപ്പം ചേർന്ന് എടപ്പാടി പളനിസ്വാമിക്കെതിരെ അണിനിരന്ന 18 എംഎൽഎമാരിൽ ഒരാളായിരുന്നു മണികണ്ഠൻ. ഇതിന് പിന്നാലെയാണ് മന്ത്രിപദവിയിൽ നിന്ന് ഇപിഎസ് അദ്ദേഹത്തെ നീക്കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read-ലൈംഗിക പീഡനം; പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്നാനി ഉൾപ്പെടെ 9 പേർക്കെതിരെ കേസ്

മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗിക പീഡനം, ഗർഭഛിദ്രം; നടിയുടെ പരാതിയിൽ തമിഴനാട് മുൻമന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories