ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷ്ടിച്ചത്. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. തന്റെ മോചനം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിട്ട് കാര്യമില്ലെന്നും ഷാഫി പറയുന്നു.
Also Read- കോഴിക്കോട് താമരശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയത് സ്വർണക്കടത്തിലെ പണമിടപാടിനെ തുടർന്നെന്ന് സംശയം
അജ്ഞാത സംഘത്തിന്റെ തടങ്കലിൽ വച്ച് പകർത്തിയ ഷാഫിയുടെ വീഡിയോ സന്ദേശം ആണ് ന്യൂസ് 18ന് ലഭിച്ചത്. പ്രൊഫഷണൽ കിഡ്നാപേഴ്സ് എന്ന് പരിചയപ്പെടുത്തിയ സംഘമാണ് ഷാഫിയുടെ വീഡിയോ സന്ദേശം ന്യൂസ് 18ന് കൈമാറിയത്
advertisement
ഷാഫിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നാണ് സൂചന. താമരശേരി പരപ്പന്‍പൊയിലിൽ ഷാഫിയെയാണ് അജ്ഞാത സംഘം ദിവസങ്ങൾക്കു മുമ്പ് തട്ടിക്കൊണ്ടുപോയത്. ഷാഫിക്ക് കോടിളുടെ ഇടപാടുണ്ടെന്നും സൗദിയില്‍ നിന്ന് കോടികളുടെ സ്വര്‍ണ്ണം തട്ടിയതുമായി ഇതിന് ബന്ധമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.
താമരശ്ശേരി പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടി ഷാഫി, ഭാര്യ സനിയ എന്നിവരെ വെള്ളിയാഴ്ച രാത്രി തോക്കുമായെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. സനിയയെ അല്‍പം അകലെ ഇറക്കി വിട്ടു. കൊടുവള്ളി സ്വദേശിയായ സാലിയും മറ്റൊരാളും തമ്മിലുള്ള സാമ്പത്തിക ഇടപാടിന് മധ്യസ്ഥ വഹിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ സാലിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്നുമാണ് ഷാഫിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ സൗദി എയര്‍പോര്‍ട്ടില്‍ നിന്ന് തട്ടിയെടുത്ത 300 കിലോ സ്വര്‍ണ്ണം വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതില്‍ എത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച സൂചന. തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ ഒരു വിഹിതം വില്‍പ്പന നടത്താന്‍ ഷാഫിയേയും സഹോദരനെയും ഏല്‍പ്പിച്ചുവെന്നും ഇതിന്റെ പണം നല്‍കാതെ കബളിപ്പിച്ചുവെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍.