കൊലപാതക ശേഷം നിധിൻ തന്നെ അയൽവാസിയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തൃക്കൊടിത്താനം പൊലീസ് എത്തിയാണ് പുറത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ട ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കയറിയത്. കിടപ്പുമുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
You may also like:Unlock 1 | ആരാധനാലയങ്ങളും മാളുകളും ജൂൺ 8 മുതൽ തുറക്കും; ആഭ്യന്തരമന്ത്രാലയം പറയുന്നു [NEWS]വൈറലാകുന്ന പോസ്റ്റുകളുടെ ഉറവിടം പരിശോധിക്കും; വിശ്വാസ്യത ഉറപ്പാക്കാൻ ഫേസ്ബുക്ക് [NEWS] പച്ചക്കരുവുള്ള മുട്ടയ്ക്ക് കാരണമെന്ത് ? ഉത്തരവുമായി തൃശ്ശൂർ വെറ്ററിനറി സർവ്വകലാശാല [NEWS]
advertisement
കറിക്കത്തി കൊണ്ട് ആണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. പിന്നീട് പൊലീസ് പിടികൂടിയ നിതിൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യലഹരിയിൽ അല്ല കൊലപാതകം എന്നും കൊലക്ക് ശേഷമാണ് മദ്യപിച്ചതെന്നും നിധിൻ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് നിധിൻ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.