വൈറലാകുന്ന പോസ്റ്റുകളുടെ ഉറവിടം പരിശോധിക്കാൻ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു. ഇത്തരം പോസ്റ്റുകളുടെ ആധികാരികത ഉറപ്പാക്കനാണിത്. മനുഷ്യർതന്നെ പോസ്റ്റുചെയ്യുന്നതാണോയെന്ന് ഉറപ്പാക്കുന്നതാണ് ഇത്. നിലവിൽ ചാറ്റ്ബോട്ടുകൾ വഴി പോസ്റ്റുകൾ വരുന്നുണ്ട്. ഇത് പരിശോധിക്കുകയാണ് പുതിയ നീക്കത്തിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.
ഉള്ളടക്കങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുകയാണ് ഫേസ്ബുക്കിന്‍റെ ഉദ്ദേശം. ഇതിലൂടെ അത് പങ്കുവെയ്ക്കുന്നവരുടെയും വിശ്വാസ്യത ഉറപ്പുവരുത്താനാകുമെന്ന് ഫേസ്ബുക്കിലെ മുതിർ എഞ്ചിനിയർ പറഞ്ഞു.
TRENDING:തിരോന്തരം കിടിലമാണ്, എനിക്കേറ്റവും പ്രിയപ്പെട്ടതാണ്; തിരുവനന്തപുരത്തെ പറ്റി മുൻ കലക്‌ടർ കെ. ഗോപാലകൃഷ്ണൻ [NEWS]Lockdown 5.0 FAQ | അഞ്ചാം ഘട്ട ലോക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ [NEWS]Unlock 1 | സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറക്കും? കേന്ദ്ര തീരുമാനം ഇങ്ങനെ [NEWS]
കുറ്റകരവും അപകീർത്തികരവുമായ പോസ്റ്റുകൾ വൈറലാക്കി പ്രചാരം നേടാൻ ചിലർ ഉപയോഗിക്കുന്നുണ്ട്. അക്കൌണ്ടുകൾ തിരിച്ചറിഞ്ഞ് ഇത്തരക്കാരെ കുടുക്കും. വേരിഫൈ ചെയ്യാത്ത അക്കൌണ്ടുകളിലെ പോസ്റ്റുകൾക്ക് പ്രചാരം ലഭിക്കുന്നത് ഒഴിവാക്കുകയാണ് ഫേസ്ബുക്കിന്‍റെ ശ്രമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Facebook, Facebook account, Facebook chatbot, Facebook viral post, Viral post