പച്ചക്കരുവുള്ള മുട്ടയ്ക്ക് കാരണമെന്ത് ? ഉത്തരവുമായി തൃശ്ശൂർ വെറ്ററിനറി സർവ്വകലാശാല 

Last Updated:

കോഴികളുടെ ജനിതക ഘടനയിൽ മാറ്റം ഉണ്ടായിട്ടില്ലെന്ന് തൃശ്ശൂർ വെറ്റിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞർ

തൃശ്ശൂർ: മലപ്പുറം ഒതുക്കുങ്ങലിൽ കോഴികൾ പച്ചക്കരുവുള്ള മുട്ടയിടാൻ കാരണം ഭക്ഷണത്തിൽ അടങ്ങിയ ഏതെങ്കിലും പദാർത്ഥമാകാമെന്ന് ശാസ്ത്രജ്ഞർ. കോഴികളുടെ ജനിതക ഘടനയിൽ മാറ്റം ഉണ്ടായിട്ടില്ലെന്ന് തൃശ്ശൂർ വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. പച്ചക്കരുവിന് കാരണ മാകുന്ന പദാർത്ഥം എതെന്ന് കണ്ടത്താൻ ശ്രമം തുടരുകയാണ്.
മലപ്പുറത്ത പച്ചക്കരുവുള്ള അദ്ഭുത മുട്ടയുടെ രഹസ്യത്തിൻറെ ചുരുളഴിക്കുകയാണ് ശാസ്ത്രലോകം. ഒതുക്കുങ്ങലിലെ ശിഹാബുദ്ദീന്റെ വീട്ടിലെത്തി സ്ഥലം പരിശോധിച്ച ശേഷം സോയബീനും ചോളവും കലർന്ന ഭക്ഷണം കോഴികൾക്ക് നൽകാൻ ശിഹാബുദ്ദീനെ ചുമതലപ്പെടുത്തി. ആദ്യഘട്ടങ്ങളിൽ മുട്ടയുടെ കരുവിന് നിറമാറ്റം ഉണ്ടായില്ല. എന്നാൽ രണ്ടാഴ്ച കഴിഞ്ഞതോടെ മുട്ടക്കരു മഞ്ഞയിലേക്ക് നിറം മാറി തുടങ്ങി. ഇതോടെ ഭക്ഷണമാണ് നിറം മാറ്റത്തിന് കാരണമെന്ന നിഗമനത്തിൽ ശാസ്ത്ര സംഘം എത്തി.
TRENDING:Modi 2.0 1st Anniversary | കോവിഡിനെതിരായ പോരാട്ടം: ഇന്ത്യ വിജയത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി[NEWS]കൈയടിക്കൂ നടൻ സോനു സൂദിന്! കൊച്ചിയിൽ കുടുങ്ങിയ സ്ത്രീ തൊഴിലാളികളെ വിമാനത്തിൽ ഒഡീഷയിലെത്തിച്ച് താരം [NEWS]'പാമ്പ് മരക്കൊമ്പിലൂടെയോ ജനലിലൂടെയോ മുറിക്കുള്ളിൽ കയറിയെന്ന വാദത്തിൽ കഴമ്പില്ല'; ഉത്രയുടെ വീട്ടിലെത്തിയ വാവ സുരേഷ് പറയുന്നത് [NEWS]
കൂടുതൽ പരിശോധനയ്ക്കായി ശിഹാബുദ്ദീൻറെ മൂന്ന് കോഴികളെ മണ്ണുത്തിയിലേക്ക് കൊണ്ടുവന്ന് നിരീക്ഷണത്തിലാക്കി. ഇതിൽ ഒരു പിടക്കോഴിയുടെ ആന്തരിക അവയവങ്ങൾ പരിശോധിച്ചു. കോഴിയുടെ ശരീരത്തിലെ കൊഴുപ്പ് അടങ്ങിയ ഭാഗങ്ങൾ എല്ലാം പച്ച നിറത്തിൽ കാണപ്പെട്ടു.
advertisement
കൊഴുപ്പിൽ ലയിക്കുന്ന പദാർത്ഥം ഭക്ഷണത്തിലൂടെ കോഴിയുടെ അകത്ത് എത്തിയതാണ് പച്ചക്കരുവിന് കാരണമെന്ന് വ്യക്തമായതായി മണ്ണുത്തി വെറ്ററിനറി സർവ്വകലാശാല ശാസ്ത്ര സംഘത്തെ നയിക്കുന്ന പി അനിത പറഞ്ഞു. എന്നാൽ ഇത് രാസപദാർത്ഥമാണോയെന്ന് വ്യക്തമല്ല. പദാർത്ഥം എന്താണെന്ന് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്. കോഴികളുടെ ജനിതക ഘടനയിൽ മാറ്റം ഉണ്ടായിട്ടില്ലെന്നും ശസ്ത്രഞ്ജർ സ്ഥിരീകരിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പച്ചക്കരുവുള്ള മുട്ടയ്ക്ക് കാരണമെന്ത് ? ഉത്തരവുമായി തൃശ്ശൂർ വെറ്ററിനറി സർവ്വകലാശാല 
Next Article
advertisement
Rajinikanth: രജനികാന്ത് ബദരീനാഥിലെത്തി പ്രാർത്ഥിച്ചു; വീഡിയോ പുറത്ത്
രജനികാന്ത് ബദരീനാഥിലെത്തി പ്രാർത്ഥിച്ചു; വീഡിയോ പുറത്ത്
  • രജനികാന്ത് ബദരീനാഥ് ധാമിലെത്തി പ്രാർത്ഥന നടത്തി; ക്ഷേത്രസമിതി ഊഷ്മളമായ സ്വീകരണം നൽകി.

  • ശൈത്യകാലത്തിനായി നവംബർ 25ന് ബദരീനാഥ് ധാമിന്റെ നട അടയ്ക്കും; വസന്തകാലത്ത് വീണ്ടും തുറക്കും.

  • 'ജയിലർ 2' ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു; രജനികാന്ത് കേരളത്തിൽ പ്രധാന ഷെഡ്യൂൾ പൂർത്തിയാക്കി.

View All
advertisement